
റോഡിലേക്ക് ഒടിഞ്ഞുവീണ പോസ്റ്റിൽ സ്കൂട്ടർ ഇടിച്ച് ഉസ്താദിന് ദാരുണാന്ത്യം; പൂജാരിക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ നഗരത്തിൽ രാത്രി പെയ്ത റോഡിലേക്ക് ഒടിഞ്ഞുവീണ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ മധ്യവയസ്കന് ദാരുണാന്ത്യം. അരൂർ കുമ്പളം പള്ളിയിലെ ഉസ്താദ് ആയ അരൂർ പടിഞ്ഞാറേ നാവുംകേരിൽ അബ്ദുൾ ഗഫൂർ (54) ആണ് മരിച്ചത്. ഈ വഴിയിൽ കൂടി വന്ന ക്ഷേത്ര പൂജാരിയായ സുരേഷും അപകടത്തിൽപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണു കിടക്കുന്നത് കണ്ടിട്ടും നീക്കം ചെയ്യാതിരുന്ന പൊലീസിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വെളുപ്പിന് മൂന്നു മണിയോടെയാണ് കുമ്പളം സെന്റ് മേരീസ് സ്കൂളിനു സമീപം നിർമാണത്തിലിരിക്കുന്ന ഒരു വീടിനായി കുഴിച്ചിട്ടിരുന്ന ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു വീണത്. നാലരയോടെ ഇരുചക്ര വാഹനത്തിൽ ഈ വഴി വന്ന അബ്ദുൾ ഗഫൂർ പോസ്റ്റിൽ ഇടിച്ച് തെറിച്ചു വീഴുകയായിരുന്നു. സമീപവാസികളിലൊരാൾ വിവരം പൊലീസിൽ അറിയിക്കുകയും പൊലീസെത്തി അബ്ദുൾ ഗഫൂറിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പൊലീസിന്റെ ഭാഗത്ത് അനാസ്ഥ ഉണ്ടായതായി നാട്ടുകാർ ആരോപിക്കുന്നു. വെളുപ്പിനെ പോസ്റ്റ് മറിഞ്ഞു വീണതിനു ശേഷം 2 പൊലീസ് വാഹനങ്ങൾ ഇവിടെ എത്തിയിരുന്നു. എന്നാൽ കെഎസ്ഇബിയെ അറിയിക്കാനോ പോസ്റ്റ് നീക്കം ചെയ്യാനോ നടപടി ഉണ്ടായില്ല എന്നാണ് ആരോപണം.