
അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; മുൻ പൊലീസുകാരി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഴനി∙ പണമിടപാട് സ്ഥാപന ഉടമയെ പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മുൻ പൊലീസുകാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പഴനിയിലെ പണമിടപാട് സ്ഥാപന ഉടമയായ സുകുമാറിൽനിന്ന് പണം തട്ടാൻ ശ്രമിച്ച റാണി ചിത്ര, നാരായൺ, ദുർഗരാജ് എന്നിവരെയാണ് പഴനി പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
റാണി ചിത്രയുമായി അടുത്തിടപഴകുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. സുകുമാറിന്റെ പരാതിയിൽ നാരായൺ, ദുർഗരാജ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ നിരവധിപേരെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ ലഭിച്ചു. പിന്നാലെ റാണി ചിത്രയെ അറസ്റ്റു ചെയ്തു. റാണി ചിത്രയുടെ ഫോണിൽനിന്നു നിരവധി ഭീഷണി സന്ദേശങ്ങളും ആളുകളെ ഭീഷണിപ്പെടുത്താനായി ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.
നാണക്കേട് ഭയന്നാണ് പലരും പരാതി പറയാതിരുന്നതെന്ന് പൊലീസ് പറയുന്നു. പൊലീസ് സേനയുടെ ഭാഗമായിരുന്ന റാണി ചിത്ര സർവീസിൽനിന്ന് സ്വയം വിരമിക്കുകയായിരുന്നു. പിന്നീട് പ്രണയം നടിച്ച് പലരിൽനിന്നായി പണം തട്ടുന്നതിലേക്ക് കടന്നു. ദുർഗരാജും, നാരായണും റാണി ചിത്രയെ ഉപയോഗിച്ച് പലരിൽനിന്നായി പണം തട്ടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദുർഗരാജ്.