
മമ്മൂട്ടി-അശോകൻ ഒന്നിച്ച സിനിമകളില്‍ മിക്കതും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചവയോ അതല്ലെങ്കില്‍ നിരൂപകപ്രീതി നേടിയവയോ ആണ്. യവനിക, അമരം, അനന്തരം തുടങ്ങി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം വരെ എത്തി നിൽക്കുന്നു ഇവരൊന്നിച്ച സിനിമകളുടെ ലിസ്റ്റ്. മമ്മൂട്ടിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഉണ്ടായ അനുഭവം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അശോകൻ പങ്കുവയ്ക്കുന്നു.
‘ ഞാൻ വന്ന കാലം മുതൽ മമ്മൂട്ടി -മോഹൻലാൽ എന്ന രണ്ടു നെടുംതൂണുകൾക്കൊപ്പമുണ്ട്. ചെയ്ത സിനിമകളത്രെയും അവർക്കൊപ്പമാണ്. അഭിനയ കുലപതികളാണ് രണ്ടുപേരും. യവനികയിലാണ് മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നത്. മമ്മൂക്കയുടെ സിനിമയെല്ലാം കണ്ട്, ആരാധനയോടെ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ. മഞ്ഞ കളറിലുള്ള ടാക്സിയിൽ അദ്ദേഹം വന്നിറങ്ങി, ഞാൻ റിസപ്ഷനിൽ ഒന്ന് കാണാൻ വേണ്ടി നിൽക്കുകയായിരുന്നു. എന്നെ കണ്ടയുടനെ പെരുവഴിയമ്പലത്തിലെ രാമാനല്ലെയെന്നാണ് ചോദിച്ചത്. നല്ല സിനിമകളും വ്യത്യസ്തമായ സിനിമകളുമെല്ലാം കാണുകയും ശ്രദ്ധിക്കുകയുമെല്ലാം ചെയ്യുന്ന ഒരാളാണ് മമ്മൂക്ക. ഒരുപാട് വർഷങ്ങൾക്ക് ശേഷം മമ്മൂക്കയുമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമായിരുന്നു ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം.മമ്മൂക്കയെ വ്യത്യസ്തനാക്കുന്നത് ഇപ്പോഴും അദ്ദേഹത്തിലെ നടനെ തേച്ചു മിനുക്കി കൊണ്ടിരിക്കും എന്നതിലാണ്. ‘ – അശോകന്റെ വാക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]