
തിരുവനന്തപുരം: മെയ് മാസത്തിൽ പെയ്ത കനത്ത മഴ വേനൽമഴയിൽ ഇതുവരെയുണ്ടായ കുറവ് നികത്തിയെന്ന് കണക്കുകൾ. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴയിൽ ഗണ്യമായ കുറവുണ്ടായിരുന്നു. വരൾച്ചാസമാനമായ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നുപോയതത്. റെക്കോർഡ് താപനിലയും രേഖപ്പെടുത്തി. എന്നാൽ, മെയ് ആദ്യ ആഴ്ചക്ക് ശേഷം കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്ത് കൊണ്ടിരിക്കുന്നത്. മാർച്ച് 1 മുതൽ മെയ് 22 വരെയുള്ള കണക്ക് പ്രകാരം 273 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്തു സംസ്ഥാനത്തു ഇതുവരെ 272.9 മി.മീ മഴ ലഭിച്ചു. ഇതിൽ 90 ശതമാനത്തിലേറെ മെയ് മാസത്താണ് പെയ്തത്.
ഏപ്രിൽ അവസാനിക്കുമ്പോൾ 62 ശതമാനമായിരുന്നു മഴക്കുറവ്. തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. എന്നാൽ ഇടുക്കി ജില്ലയിൽ ലഭിക്കേണ്ട മഴയിൽ 34 ശതമാനം കുറവുണ്ടായി. പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽസീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു. മെയ് മാസത്തിൽ ഇതുവരെ 220.3 മി.മീ മഴ ലഭിച്ചു. 66 ശതമാനം അധികമഴയാണ് മെയിൽ ലഭിച്ചത്. തിരുവനന്തപുരം (325 mm), പത്തനംതിട്ട ( 294 mm) ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]