

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്…; വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിഹാരം ; കോട്ടയം ജില്ലയിൽ കൺട്രോൾറൂം തുറന്നു
സ്വന്തം ലേഖകൻ
കോട്ടയം: മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ വൈദ്യുതി തടസം പരിഹരിക്കുന്നതിനായി ജില്ലയിൽ കൺട്രോൾറൂം തുറന്നു. എല്ലാ ഡിവിഷനു കീഴിലും വൈദ്യുതി തടസം പരിഹരിക്കുന്നതിനുവേണ്ടി ദ്രുതകർമസേനയും രൂപീകരിച്ചിട്ടുണ്ട്.
വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്തുത വിവരം പൊതുജനങ്ങൾക്ക് 9496010101 എന്ന എമർജൻസി നമ്പറിലേക്കോ 1912 എന്ന റ്റോൾ ഫ്രീ നമ്പർ മുഖേനയോ അറിയിക്കാവുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോട്ടയം സർക്കിൾ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്ക് 9496018398, 9496018396, 9496018397, 9496008062, 9496008229 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അതാത് സെക്ഷൻ ഓഫീസിൽ ഫോൺ മുഖേനയും അറിയിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]