
കൊല നടന്നത് ഭർത്താവ് നന്നാവാനുള്ള വ്രതം തീരുന്ന ദിവസം; ശ്വാസം മുട്ടിച്ചും ഷോക്കേൽപ്പിച്ചും ക്രൂരത; ശാഖാ കുമാരി കൊലക്കേസില്‍ നാളെ വിധി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ശാഖാ കുമാരി കൊലക്കേസില്‍ അഡിഷനല്‍ ജില്ലാ കോടതി നാളെ ശിക്ഷാ വിധി പറയും. സ്വത്തു തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് അവരെ വൈദ്യുതാഘാതം ഏല്പിച്ചു കൊലപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവ് അതിയന്നൂര്‍ അരുണ്‍ നിവാസില്‍ അരുണ്‍ (32) കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. അരുണിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റി. കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖ കുമാരി 2020 ഡിസംബര്‍ 26ന് ആണ് . അവിവാഹിതയായ ശാഖ കുമാരിയുമായി (52) ഇലക്ട്രിഷ്യനായ അരുണ്‍ (അന്ന് 28 വയസ്സ്) അടുക്കുകയും 2020 ഒക്ടോബര്‍ 29ന് വിവാഹം കഴിക്കുകയും ചെയ്തു.
ശാഖ കുമാരിയെ അരുണ്‍ ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തി എന്നാണു കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശാല എ.അജികുമാര്‍ ഹാജരായി. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായിരുന്ന ശാഖ പരേതനായ ആല്‍ബര്‍ട്ടിന്റെയും ഫിലോമിനയുടെയും മകളാണ്. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്. അരുണുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ശാഖ തന്നെ മുന്‍കൈ എടുത്താണ് വിവാഹം നടത്തിയത്.
∙ ഷോക്കേല്‍പ്പിച്ചത് മീറ്ററില്‍നിന്ന് നേരിട്ട്
വൈദ്യുതാഘാതമേറ്റാണു ശാഖയുടെ മരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. 2020 ഡിസംബര്‍ 26ന് രാത്രി കിടപ്പുമുറിയില്‍ വച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണു കൊലപാതകത്തിലെത്തിയത്. അരുണിന്റെ ഇടിയേറ്റു കട്ടിലില്‍ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി. ഉടന്‍ തന്നെ അരുണ്‍ മുഖം അമര്‍ത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു. ബോധരഹിതയായ ശാഖയെ വലിച്ചിഴച്ചു ഹാളിലെത്തിച്ചു. മെയിന്‍ സ്വിച്ചില്‍ നിന്നു വീടിനു വെളിയിലൂടെ ഇവിടേക്കു വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണം നേരത്തേ ഒരുക്കിയിരുന്നു. ഇലക്ട്രിക് വയര്‍ ശരീരത്തില്‍ ഘടിപ്പിച്ചു വൈദ്യുതി കടത്തിവിട്ടാണു കൊലപ്പെടുത്തിയത്. മുഖത്തും കയ്യിലും തലയിലും ഷോക്കേല്പിച്ചു.
മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുണ്‍ കിടന്നുറങ്ങിയെന്നും വ്യക്തമാക്കി. തുടര്‍ന്ന് ശാഖ ഷോക്കേറ്റു മരിച്ചതായി പിറ്റേന്നു രാവിലെ 6 ന് അയല്‍വീട്ടിലെത്തി അരുണ്‍ അറിയിക്കുകയായിരുന്നു. ക്രിസ്മസ് വിളക്കുകള്‍ തൂക്കാനെടുത്ത കണക്ഷന് രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലര്‍ച്ചെ ശാഖ ഇതില്‍ സ്പര്ശിച്ചപ്പോള് ഷോക്കേറ്റെന്നുമായിരുന്നു അരുണ്‍ എല്ലാവരോടും പറഞ്ഞത്. പുലര്‍ച്ചെയാണ് ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശാഖയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്കു നീങ്ങി. പരിശോധനയില്‍ മുറിക്കുള്ളില്‍ നിന്ന് രക്തക്കറയും ബലപ്രയോഗം നടന്നതിന്റെ വ്യക്തമായ തെളിവുകളും പൊലീസ് കണ്ടെത്തി. പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ അരുണ്‍ ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഷോക്കേല്‍പിച്ചാണു കൊന്നതെന്നും വിവാഹമോചനം നടക്കാത്തതിനാലായിരുന്നു കൃത്യമെന്നും അരുണ്‍ ഏറ്റുപറഞ്ഞെന്നാണു പൊലീസ് പറയുന്നത്. ക്രിസ്മസ് ലൈറ്റുകള്ക്കെന്ന പേരിലാണ് മീറ്റര്‍ ബോര്‍ഡില്‍നിന്ന് അരുണ്‍ നേരിട്ട് വൈദ്യുതി എടുത്തത്. കൂടുതല്‍ ഷോക്കേല്‍ക്കാനാണ് മീറ്റര്‍ ബോര്‍ഡില്‍നിന്ന് വൈദ്യുതി എടുത്തത്. നേരത്തെ ഒരുവട്ടം അരുണ്‍ ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചത് അയല്ക്കാര്ക്ക് അറിയാമായിരുന്നു. അതിനാലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്.
∙ പ്രായവ്യത്യാസം അപമാനമായി
നെയ്യാറ്റിന്‍കരയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ശാഖ 2018ലാണ് അരുണുമായി പരിചയത്തിലാകുന്നത്. ശാഖയുടെ അമ്മ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് അരുണിനെ കാണുന്നത്. അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുന്‍കയ്യെടുത്തത്. 10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുണ്‍ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാര്‍ക്കുള്ള വിവരം. പ്രായക്കൂടുതലുള്ള ശാഖയുമായുള്ള വിവാഹ ഫോട്ടോകള്‍ പുറത്തുവന്നത് അരുണിനെ പ്രകോപിപ്പിച്ചിരുന്നു.
പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതും സ്വത്തിനു വേണ്ടിയുള്ള തര്‍ക്കവുമെല്ലാം ബന്ധം വഷളാക്കി. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയതോടെ ശാഖയും അരുണും തമ്മില്‍ വഴക്ക് പതിവായി. ശാഖയുടെ ആദ്യവിവാഹമായിരുന്നു ഇത്. വിവാഹ സല്‍ക്കാരത്തിനിടെ അരുണ്‍ ഇറങ്ങിപ്പോയി കാറില്‍ കറങ്ങിനടന്നിരുന്നതായി സമീപവാസി പൊലീസിനോടു പറഞ്ഞിരുന്നു. അരുണിന്റെ ഇടപെടലുകളില്‍ സംശയം തോന്നുന്നുവെന്നും എപ്പോഴും വഴക്കിടാറുണ്ടെന്നും ശാഖ കൂട്ടുകാരിയോടു പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ സ്വഭാവം നന്നാവാന്‍ ശാഖ എടുത്ത വ്രതം അവസാനിക്കുന്ന ദിവസമായിരുന്നു കൊലപാതകം. ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ശാഖ തടസ്സം നിന്നുവെന്നാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്. മക്കള്‍ വേണമെന്ന് ശാഖ കുമാരി ആവശ്യപ്പെട്ടിരുന്നതാണു തര്‍ക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.