ഫോണിൽ ഉറക്കെ സംസാരിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തി; മുംബൈയിൽ ഒരാൾ അറസ്റ്റിൽ
മുംബൈ ∙ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊന്ന കേസിൽ മുംബൈയിൽ ഒരാൾ അറസ്റ്റിൽ. പ്രതി അഫ്സർ ആലമിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്.
ജിതേന്ദ്ര ചൗഹാൻ (30) ആണു കൊല്ലപ്പെട്ടത്. കെട്ടിട
നിർമാണ തൊഴിലാളികളാണ് ഇരുവരും. കാന്തിവ്ലി വെസ്റ്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇവർ ഒരുമിച്ച് താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി അഫ്സർ ആലം ഫോണിൽ ഐപിഎൽ മത്സരം കാണുന്നതിനിടെ ജിതേന്ദ്ര ചൗഹാൻ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചിരുന്നു. ശബ്ദം താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും സംസാരം തുടർന്നതോടെയാണ് സംഘർഷം ഉണ്ടായത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]