
പുതിയ ആദായനികുതി വ്യവസ്ഥയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം നികുതി ദായകരും പഴയ നികുതി സമ്പ്രദായം ഉപേക്ഷിച്ചേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പഴയ നികുതി സമ്പ്രദായത്തില്‍ വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തിയാണ് ഭൂരിഭാഗം ഇളവും നേടുന്നത്.
നഷ്ടപ്പെടുന്ന നികുതി ആനുകൂല്യങ്ങള്‍:
1.സെക്ഷന്‍ 80സി നിക്ഷേപങ്ങള്‍: ഇഎല്‍എസ്എസ്, പിപിഎഫ്, എസ്പിഎഫ്, ആര്‍പിഎഫ്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കുള്ള പേയ്മെന്റുകള്‍, ഭവന വായ്പയുടെ പ്രിന്‍സിപ്പല്‍ തുക, സുകന്യ സമൃദ്ധി യോജന, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം എന്നിവയില്‍ നടത്തിയ നിക്ഷേപം.
2.സെക്ഷന്‍ 80ഡി: മുതിര്‍ന്ന പൗരന്മാര്ക്ക് പരമാവധി ?25,000 മുതല്‍ ?50,000 വരെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കുള്ള അടവ്
3. സെക്ഷന്‍ 80സിസിസി: പെന്ഷന് ഫണ്ടിന്റെ പ്രീമിയത്തിലേക്കുള്ള പേയ്മെന്റ്.
നിക്ഷേപവും നികുതി ലാഭിക്കലും വെവ്വേറെ
നിക്ഷേപത്തെ നികുതി ലാഭിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കാണേണ്ടതിനാല്‍ നികുതി ഇളവ് നേടുന്നതിനുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തുടരുന്നത് ശരിയാണെന്ന് ചില വിദഗ്ധര്‍ പറയുന്നു. നികുതി ലാഭിക്കുന്നതിന് സഹായിക്കുന്നവയിലാണ് നിക്ഷേപങ്ങള്‍ നടത്തേണ്ടതെങ്കിലും, നികുതി ലാഭിക്കാന്‍ മാത്രം നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ഇവര്‍ പറയുന്നു. പിപിഎഫ്, സുകന്യ സമൃദ്ധി യോജന എന്നിവ റിസ്കൊന്നും ഇല്ലാതെ മികച്ച റിട്ടേണുകള്‍ നല്‍കുന്നുണ്ട്. ഈ നിക്ഷേപങ്ങള്‍ സുരക്ഷിതവും ഉറപ്പുള്ള റിട്ടേണും നല്കുന്നവയാണ്. പക്ഷെ നിശ്ചിത കാലയളവുള്ള ലോക്ക് ഇന്‍ പിരീഡുകള്‍ ഇവയ്ക്കുണ്ട്. ഉദാഹരണത്തിന് ഇല്‍എസ്എസ് ആണെങ്കില്‍ മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ നിക്ഷേപം പിന്‍വലിക്കാനാകൂ. എന്നാല്‍ ലോക്ക് ഇന്‍ പിരീഡിനും ചില നേട്ടങ്ങളുണ്ട്. അച്ചടക്കമുള്ള സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കുകയും കൂട്ടുപലിശയുടെ നേട്ടങ്ങള്‍ നല്‍കുകയും ചെയ്യുന്നവയാണ് ഇത്തരം നിക്ഷേപങ്ങള്‍. അതിനാല്‍, പുതിയ വ്യവസ്ഥയില്‍ നികുതി ഇളവ് നല്കുന്ന നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യമില്ലെങ്കിലും, നികുതി ഇളവിന് വേണ്ടിയുള്ള നിക്ഷേപങ്ങള്‍ പൂര്‍ണായി കയ്യൊഴിയേണ്ടതില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]