
കോഴിക്കോട്: പരാജയം ഉറപ്പായപ്പോൾ സിപിഎം തൻ്റെ പേരിനെ ഉൾപ്പെടെ വർഗീയമായി ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. തൻ്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല. രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസ്സോടെയാണ് പ്രവർത്തിക്കുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. സൈബർ അധിക്ഷേപ പരാതിയിൽ പ്രതികളാക്കപ്പെട്ട കോൺഗ്രസ് ലീഗ് പ്രവർത്തകരെ ന്യായീകരിക്കാൻ താനില്ലെന്നും ഷാഫി പറമ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Last Updated Apr 24, 2024, 11:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]