
ദില്ലി: ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ. ചൈന മൊബൈലിൻ്റെ 38 എക്സാബൈറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിയോ നെറ്റ്വർക്കിലെ മൊത്തം ട്രാഫിക് 2024-ൻ്റെ ആദ്യ പാദത്തിൽ 40.9 എക്സാബൈറ്റിലെത്തിയെന്ന് ആഗോള അനലിറ്റിക്സ് സ്ഥാപനമായ ടെഫിഷ്യന്റ് വെളിപ്പെടുത്തി. 108 ദശലക്ഷം ഉപയോക്താക്കളുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ 5G വരിക്കാരും ജിയോയുടെ പേരിലാണുള്ളത്. 2024 മാർച്ച് വരെ, ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 481.8 ദശലക്ഷമായിരുന്നു. അതിൽ 108 ദശലക്ഷം വരിക്കാർ ജിയോയുടെ ട്രൂ5ജി സ്റ്റാൻഡലോൺ നെറ്റ്വർക്കിലാണ്.
മൊബിലിറ്റി ഡാറ്റാ ട്രാഫിക്കിൻ്റെ ഏകദേശം 28% 5G സേവനങ്ങളാണ്. ജിയോ നെറ്റ്വർക്കിലെ പ്രതിമാസ ഡാറ്റാ ട്രാഫിക് 14 എക്സാബൈറ്റുകൾ കടന്നു. 2018-ൽ ഇന്ത്യയുടെ പ്രതിമാസ മൊബൈൽ ഡാറ്റ ട്രാഫിക് 4.5 എക്സാബൈറ്റ് ആയിരുന്നു. കൊവിഡിന് ശേഷം വാർഷിക ഡാറ്റാ ട്രാഫിക്ക് 2.4 മടങ്ങ് വർധിച്ചു. പ്രതിശീർഷ പ്രതിമാസ ഡാറ്റ ഉപയോഗം മൂന്ന് വർഷം മുമ്പ് വെറും 13.3 ജിബിയിൽ നിന്ന് 28.7 ജിബിയായി ഉയർന്നു. റിലയൻസ് ജിയോ തിങ്കളാഴ്ച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജിയോ ഇന്ത്യയിലെ 5 ജി മാറ്റത്തിന് നേതൃത്വം നൽകുകയാണെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.
Last Updated Apr 24, 2024, 12:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]