
കുവൈത്ത് സിറ്റി: കുവൈത്തിലെ നുഗ്രയിലെ ഒരു അപ്പാർട്ട്മെൻറിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി. ഹവല്ലി ഗവർണറേറ്റിലെ നുഗ്രയിലെ ഒരു അപ്പാർട്ട്മെന്റിൽ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്തേക്ക് എത്തി. മൃതദേഹത്തിന് പഴക്കമുണ്ടെന്നും യുവതിയുടേതാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നതെന്നും സുരക്ഷാ അധികൃതർ പറഞ്ഞു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് കൈമാറി. മരണകാരണം കണ്ടെത്താൻ കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
Read Also –
മദ്യം നിര്മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാൽമിയയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറിലെ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് പ്രതികൾ പിടിയിലായത്.
ടാക്സിയിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഒഴിഞ്ഞ സ്ഥലത്ത് മറ്റൊരു കാറിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന ടാക്സി കണ്ടതോടെ പട്രോളിഗ് വിഭാഗത്തിന് സംശയം തോന്നി. ഉദ്യോഗസ്ഥർ ടാക്സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ചോദ്യം ചെയ്യലിൽ, വിൽപനയ്ക്കായി മദ്യം നിർമ്മിച്ചതാണെന്നും ഹോം ഡെലിവറിയായി ഒരു കുപ്പി 10 ദിനാറിനാണ് വിൽക്കുന്നതെന്നും പ്രതികൾ സമ്മതിച്ചു.
Last Updated Apr 24, 2024, 12:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]