

നൂറ് കണക്കിന് പാവങ്ങളുടെ ആശ്രയമായ ആശുപത്രി; ഡോക്ടർമാരും ചികിത്സാ ഉപകരണങ്ങളും ഇല്ലാതെ ജനങ്ങളെ വലയ്ക്കുന്നു; പാമ്പാടി താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥയിൽ നട്ടംതിരിഞ്ഞ് രോഗികൾ; നോക്കുകുത്തികളായി ആരോഗ്യ മന്ത്രിയും അധികൃതരും; സ്വകാര്യ ആശുപത്രികളെ സഹായിക്കാനെന്ന് ആരോപണം
കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയിൽ അത്യാവശ്യ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ഇല്ലാത്തതും പ്രത്യേക വിഭാഗങ്ങളിൽ വേണ്ട ഉപകരണങ്ങളുടെ അഭാവവും സാധാരണ ജനങ്ങളുടെ ചികിൽസയേ ബാധിക്കുന്നു.
ഇ എൻ ടി, ഓർത്തോ എന്നീ വിഭാഗങ്ങളിൽ നിലവിൽ ഡോക്ടർമാർ ഇല്ല. കൂടാതെ ഫീസിഷൻ , പീഡിയാട്രിഷൻ എന്നീ വിഭാഗങ്ങളിൽ സ്ഥിരമായി ഈ ആശുപത്രിയിൽ സേവനം ലഭ്യമല്ല. പൊതുവിൽ പാമ്പാടിയിൽ ഇഎൻടി വിഭാഗത്തിൽ പ്രാക്ടീസ് ചെയ്യുന്ന മറ്റു ഡോക്ടർമാരും നിലവിൽ ഇല്ല. മണർകാട് കോട്ടയം എന്നീ സ്ഥലങ്ങളിലുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് നിലവിൽ ഇഎൻടി വിഭാഗത്തിൽ ഡോക്ടർമാർ ഉള്ളത്.
പാമ്പാടി താലൂക്ക് ആശുപത്രിയെ സംബന്ധിച്ച് നിരവധി പാവപ്പെട്ട സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾ വന്നെത്തുന്ന, ആശ്രയിക്കുന്ന ആശുപത്രിയാണ്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് ശേഷം ഏതാണ്ട് 25 കിലോമീറ്റർ ചുറ്റളവിൽ കൂടുതൽ സംവിധാനങ്ങൾ ഉള്ള മറ്റ് സർക്കാർ ആശുപത്രികൾ നിലവിലില്ല. 25 ഓളം കിലോമീറ്റർ ചുറ്റളവിൽ വരുന്ന ഗ്രാമങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഏക ആശുപത്രി എന്നുള്ള നിലയിൽ നാളുകളായി ഇവിടെ നിയമനം നടത്താത്തത് കൊണ്ട് രോഗികൾ വലയുകയാണ് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രോഗശാന്തിക്ക് മറ്റ് പ്രൈവറ്റ് ആശുപത്രിയെ സമീപിക്കേണ്ട അവസ്ഥയാണ്. കൂടാതെ കുട്ടികളുടെ ചികിത്സയ്ക്ക് പീഡിയാട്രീഷന്റെ സേവനവും എല്ലാദിവസവും ഇല്ല. കുട്ടികളുടെ ആശുപത്രി കോട്ടയം ഐസിഎച്ച് ആണ്. കുട്ടികളുടെ ഡോക്ടറുടെ സേവനമില്ലാത്തതിനാൽ നിരവധി പാവപ്പെട്ട ജനങ്ങളാണ് ഇവിടെ വലയുന്നത്.
ആശുപത്രി കാഷ്വാലിറ്റിയിൽ ക്വാളിറ്റിയുള്ള തെർമോമീറ്റർ പോലും ഇല്ലാത്ത അവസ്ഥയാണ്.
പൊതുവേ രാത്രിയിൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ 30 കിലോമീറ്റർ അധികം ദൂരെയുള്ള ഈ ആശുപത്രിയിലേക്ക് പോകണം. പൊതുജനങ്ങൾക്ക് ഈ ആശുപത്രിയിൽ പ്രത്യേക വിഭാഗത്തിൽ നിന്നും ലഭിക്കേണ്ട ചികിത്സ ലഭിക്കുന്നില്ല ആയതിന് ഡോക്ടർമാരില്ല.
ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഫീസിഷൻ ഈ ആശുപത്രിയിൽ സേവനം നടത്തുന്നത്.
ആശുപത്രിയിൽ ഇത്തരത്തിൽ നിയമനവും ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും എത്തിക്കാത്തതിനെതിരേ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]