

തോക്കും 17 തിരകളും കണ്ടെടുത്തു, മൊബൈല്‍ ഫോണുകള്‍ക്കായി തിരച്ചില്‍; ബോളിവുഡ് താരം സല്മാൻ ഖാന്റെ വീട്ടിലെ വെടിവപ്പില്‍ അന്വേഷണം തുടരുന്നു
മുംബൈ: ബോളിവുഡ് താരം സല്മാൻ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു.
തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. വെടിവയ്പ്പിന് ശേഷം മുംബൈയില്‍ നിന്ന് ഗുജറാത്തിലെ ഭുജിലേക്ക് പോകുന്നതിനിടെ തോക്ക് താപി നദിയില്‍ ഉപേക്ഷിച്ചെന്ന് പ്രതികളായ വിക്കി ഗുപ്തയും സാഗർ പാലും മൊഴി നല്‍കിയിരുന്നു.
ഇതേ തുടർന്നുള്ള തിരച്ചിലിലാണ് താപി നദിയില്‍ നിന്നും ഇവ കണ്ടെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ തുടരുകയാണ്. സംഭവം ആസൂത്രണം ചെയ്ത ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെയും സഹോദരൻ അൻമോള് ബിഷ്ണോയിയെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]