

ടിക്കറ്റ് വില വെറും 10 രൂപ മുതല്‍; കൊച്ചി കായലിന് പുറമേ കനാലുകളിലേക്കും ഇറങ്ങാൻ വാട്ടര്‍ മെട്രോ; ഇനി നഗരത്തിൻ്റെ മുക്കിലും മൂലയിലും ചെറു ബോട്ടുകള്‍; സ്വപ്ന നേട്ടത്തിലേക്ക് കുതിക്കുന്ന കേരളത്തിന്റെ അഭിമാന പദ്ധതിക്ക് ഒന്നാം പിറന്നാള്‍
കൊച്ചി: ഇരുപത് ലക്ഷം യാത്രക്കാരെന്ന സ്വപ്ന നേട്ടത്തിലേക്ക് കുതിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് നാളെ ഒന്നാം പിറന്നാള്‍.
2023 ഏപ്രില്‍ 25നാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ ഇപ്പോള്‍ 13 ബോട്ടുകളുമായി 7 റൂട്ടുകളിലേക്ക് വ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചവരെ 19,62,590 പേരാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്.
വിനോദ സഞ്ചാരികളേറെയെത്തുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൂടി സര്‍വീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണെന്ന് അധികൃതര്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
20 മുതല്‍ 40 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ വിവിധ യാത്രാപാസുകള്‍ ഉപയോഗിച്ച് 10 രൂപ നിരക്കില്‍ വരെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സ്ഥിരം യാത്രികര്‍ക്ക് സഞ്ചരിക്കാം. സൗത്ത് ചിറ്റൂരില്‍ നിന്ന് ബസില്‍ ഹൈക്കോര്‍ട്ടിലേക്കെത്താന്‍ 18 രൂപ വേണമെന്നിരിക്കെ കൊച്ചി വാട്ടര്‍ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങള്‍ക്ക് ഇതേ ദൂരം യാത്ര ചെയ്യാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]