പാലക്കാട്: സിപിഎം വിട്ടവർക്ക് ടി.പി. ചന്ദ്രശേഖരന്റെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി എ.
സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വി.എസ്.
അച്യുതാനന്ദനെ സ്നേഹിച്ചവരുടെ വോട്ട് ലഭിക്കും. മലമ്പുഴയിൽ കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടെന്ന സിപിഎം ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് എ.
സുരേഷ് പറഞ്ഞു. അതേസമയം ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. പടിയടച്ച് പിണ്ഡംവെച്ച സിപിഎമ്മിനോട് ഇനിയും അനുഭാവം കാണിക്കേണ്ട
കാര്യമില്ലെന്ന് തോന്നിയതോടെയാണ് യുഎഡിഎഫിന്റെ സ്ഥാനാർത്ഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് എ സുരേഷ് നേരത്തെ പറഞ്ഞിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സുരേഷ് ആദ്യം പറഞ്ഞിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

