
കോഴിക്കോട്: കൊയിലാണ്ടിയില്‍ വയോധികനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. എഴുപത് വയസ്സോളം പ്രായം തോന്നിക്കുന്നയാളെയാണ് റെയില്‍ പാളത്തിന് സമീപം തലയ്ക്ക് സാരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ഇന്ന് വൈകീട്ട് 6.15ഓടെയായിരുന്നു സംഭവം.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് തട്ടിയത്. ട്രെയിന്‍ വരുന്നതറിയാതെ റെയില്‍ പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടം സംഭവിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. സാരമായി പരിക്കേറ്റ വയോധികനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]