
വിശാഖപട്ടണം: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൌ സൂപ്പർ ജയന്റ്സിന് മികച്ച തുടക്കം. ഒന്നാം ഇന്നിംഗ്സ് പവർ പ്ലേ പൂർത്തിയാകുമ്പോൾ ലഖ്നൌ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്. 43 റൺസുമായി മിച്ചൽ മാർഷും 5 റൺസുമായി നിക്കോളാസ് പൂരാനുമാണ് ക്രീസിൽ.
മിച്ചൽ സ്റ്റാർക്ക് തുടങ്ങിവെച്ച ആദ്യ ഓവറിൽ 7 റൺസാണ് പിറന്നത്. സ്റ്റാർക്കിന്റെ നേരിട്ട ആദ്യ പന്ത് തന്നെ പടുകൂറ്റൻ സിക്സർ പറത്തി മിച്ചൽ മാർഷ് നിലപാട് വ്യക്തമാക്കി. പിന്നാലെ രണ്ടാം ഓവറിൽ 5 റൺസ് മാത്രം വഴങ്ങി അക്സർ പട്ടേൽ പിടിമുറുക്കി. സ്റ്റാർക്ക് മടങ്ങിയെത്തിയ മൂന്നാം ഓവറിൽ മാത്രം 21 റൺസാണ് പിറന്നത്. എയ്ഡൻ മാർക്രം ഒരു സിക്സറിൽ തുടങ്ങിയ ഓവർ മാർഷ് രണ്ട് ബൌണ്ടറികളും ഒരു സിക്സറും കൂടി പായിച്ചാണ് അവസാനിപ്പിച്ചത്. നാലാം ഓവറിൽ വീണ്ടും അക്സർ പട്ടേൽ ഡൽഹിയെ സമ്മർദ്ദത്തിൽ നിന്ന് കരകയറ്റി. 7 റൺസ് മാത്രമേ ഈ ഓവറിൽ ലഖ്നൌവിന് നേടാനായുള്ളൂ.
അഞ്ചാം ഓവറിൽ അക്സർ പട്ടേൽ വരുത്തിയ ബൌളിംഗ് ചേഞ്ച് ഫലം കണ്ടു. സ്റ്റാർക്കിന് പകരമെത്തിയ വിപ്രാജ് നിഗം 10 റൺസ് വഴങ്ങിയെങ്കിലും എയ്ഡൻ മാർക്രമിന്റെ വിക്കറ്റ് വീഴ്ത്തി. 5 ഓവർ പിന്നിട്ടപ്പോൾ തന്നെ ടീം സ്കോർ 50ൽ എത്തിയിരുന്നു. പവർ പ്ലേയുടെ അവസാന ഓവറിൽ മുകേഷ് കുമാറിനെ കടന്നാക്രമിച്ച് മാർഷ് ലഖ്നൌവിന്റെ സ്കോർ ഉയർത്തി. 14 റൺസാണ് ഈ ഓവറിൽ പിറന്നത്.
READ MORE: നിർണായക ടോസ് വിജയിച്ച് ഡൽഹി ക്യാപിറ്റൽസ്; ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]