
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ സ്വദേശി യാത്രക്കാരന് ദാരുണാന്ത്യം. മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന31കാരനാണ് ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചത്.
ഫുജൈറയിലെ അല്‍ മസല്ലാത്ത് ബീച്ച് സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. മോട്ടോര്‍ സൈക്കിളും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാൻ കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു.
ഈ മാസം 17ന് വാദി അൽ ഹെലോയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് എമിറാത്തി കൗമാരക്കാർ മരിച്ചിരുന്നു. അമിതവേഗം മൂലമുണ്ടായ അപകടത്തിൽ വാഹനം പലതവണ മറിഞ്ഞ് തീപിടിച്ചു. 15 നും 18 നും ഇടയിൽ പ്രായമുള്ള രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാമത്തെയാൾ പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]