
സര്‍ക്കസുകളിലെ ഒരു പ്രധാനപ്പെട്ട ഇനമാണ് അക്രോബ്റ്റിക്ക് ഇനങ്ങള്‍. അവയിലൊന്നാണ് സൊമർസോൾട്ട്. ഒരു കമ്പിയിലോ സമാനമായ എന്തിലെങ്കിലുമോ ഇരുകൈകള്‍ കൊണ്ടു പിടിച്ച് ആ പിടിത്തം വിടാതെ വായുവില്‍ വട്ടം കറങ്ങുന്നതാണ് സോമർസോൾട്ട് എന്ന് പറയുന്നത്. കഴിഞ്ഞ ദിവസം shalugymnast എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ചിരി പടര്‍ത്തിയത്.
വീഡിയോയുടെ തുടക്കത്തില്‍ സാരി ഉടുത്ത ഒരു യുവതി സോമർസോൾട്ട് ചെയ്യാനായി ഒരു കമ്പിയില്‍ പിടിച്ച് നില്ക്കുന്നു. ഇതിനിടെ കൂടെയുള്ള ഒരു സഹായി വന്ന് യുവതിയുടെ ഷൂവില്‍ ഘടിപ്പിച്ച ഹോളി പടക്കത്തിന് തീ കൊടുക്കുന്നു. പെണ്‍കുട്ടി ഒരു കറക്കം കറങ്ങുമ്പോള്‍ അതിനനുസരിച്ച് പടക്കത്തില്‍ നിന്നുള്ള മഞ്ഞ പുകയും വ്യാപിക്കുന്നു. പക്ഷേ. ഭയന്ന് പോയ യുവതി ചാടി ഇറങ്ങുകയും പടക്കം കെടുത്താനായി ശ്രമിക്കുന്നു. ഇതിനിടെ യുവതിയുടെ കൂടെയുള്ള യുവാക്കള്‍ ഓടിക്കൂടുകയും പടക്കം കൊടുത്താനായി ശ്രമിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി ഇതിനകം ഏതാണ്ട് രണ്ട് കോടിയോളം പേര് വീഡിയോ കണ്ടപ്പോള്‍ രണ്ട് ലക്ഷത്തോളം പേര് വീഡിയോയ്ക്ക് ലൈക്ക് ചെയ്തു. നിരവധി ആളുകള്‍ ചിരിക്കുന്ന ഇമോജി കൊണ്ട് കമന്റ് ബോക്സ് നിറച്ചു.
“പ്ലീസ് ടേക്ക് കെയർ, ഡോണ്ട് ടേക്ക് റിസ്ക്”. ഒരു കാഴ്ചക്കാരന് അസ്വസ്ഥനായി. ‘നിങ്ങളുടെ റീലുകൾ നല്ലതാണ്, പക്ഷേ സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു,’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. ‘ഒരു വീഡിയോ ഇല്ലെങ്കില്‍ റീല്‍ എടുക്കാന്‍ ആളുകള്‍ എന്തിനാണ് ഇത്രയും ത്യാഗം സഹിക്കുന്നത്’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഹോളിക്ക് ഇനി നമ്മള് എന്തൊക്കെ കാണാനിരിക്കുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്.
Last Updated Mar 24, 2024, 2:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]