
കൊല്ലം: കൊല്ലത്ത് മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം സ്വദേശി 60 വയസുള്ള ദ്രൗപതിയാണ് മരിച്ചത്. ഞായറാഴ്ചയാണ് വീട് വിറ്റ് 5 ലക്ഷം രൂപ നൽകിയില്ലെന്ന് ആരോപിച്ച് ദ്രൗപതിയെ മകൻ പ്രമോദ് മർദ്ദിച്ചത് . മദ്യലഹരിയിൽ തല തറയിൽ ഇടിച്ചായിരുന്നു ക്രൂരമർദ്ദനം. ഗുരുതരമായി പരിക്കേറ്റ ദ്രൗപതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് മരിച്ചത്. ഒറ്റമുറി വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന ദ്രൗപതിയെ സമീപവാസികൾ അറിയിച്ചതിന് പിന്നാലെ വെസ്റ്റ് പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്യപിച്ച് അമ്മയുടെ തല ഭിത്തിയിലിടിപ്പിച്ച് ഉപദ്രവിക്കുന്നത് പതിവ്. ദേഹോപദ്രവം ഏൽപ്പിക്കുന്നതിനാൽ ഭാര്യ പിണങ്ങിക്കഴിയുന്നു. വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രമോദ് റിമാൻഡിലാണ്.
Last Updated Mar 23, 2024, 10:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]