

ഗോവ തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടിമദ്യനയത്തില് മാറ്റം വരുത്തി ; പണം ഡല്‍ഹിയിലേക്ക് വന്നത് ചെന്നൈയില്‍ നിന്ന് ; കോടികള്‍ എത്തിയത് നാലു റൂട്ടുകള്‍ വഴി കാശായിട്ട് ; ആസൂത്രണത്തില്‍ മുഖ്യപങ്ക്, ഒറ്റയ്ക്കും, സംയുക്തമായും കുറ്റം ചെയ്തു ; കേജ്രിവാളിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ ഡി
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : കേജ്രിവാളിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പത്തു ദിവസ ഇ.ഡി കസ്റ്റഡി ആവശ്യപ്പെട്ട് അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എസ്.വി. രാജു വാദിച്ചത്. ചോദ്യംചെയ്യലിനോട് നിസഹകരിക്കുന്നു. കോടികളുടെ കോഴയുടെ ഒട്ടേറെ വിവരങ്ങള്‍ തേടണം. ആസൂത്രണത്തില്‍ മുഖ്യപങ്കുണ്ട്. ഒറ്റയ്ക്കും, സംയുക്തമായും കുറ്റം ചെയ്തെത്തും രാജു വാദിച്ചു.
ഒരു കാരണവശാലും കസ്റ്റഡി അനുവദിക്കരുതെന്ന് കേജ്രിവാളിന്റെ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, രമേഷ് ഗുപ്ത, വിക്രം ചൗധരി എന്നിവർ ആവശ്യപ്പെട്ടു. പക്ഷേ, കോടതി തള്ളി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഗോവ തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടിയാണ് മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്ന് ഇ.ഡി ആരോപിച്ചു. സൗത്ത് ഗ്രൂപ്പില്‍ നിന്ന് വാങ്ങിയ 100 കോടിയില്‍ നിന്ന് 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു. പണം ഡല്‍ഹിയിലേക്ക് വന്നത് ചെന്നൈയില്‍ നിന്നാണ്. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് പണം കൊണ്ടുപോയി. നാലു റൂട്ടുകള്‍ വഴി കാശായിട്ടാണ് കോടികള്‍ എത്തിയത്. ബാക്കി പണം കണ്ടെത്തണം. പാർട്ടിയുടെ മാദ്ധ്യമവിഭാഗത്തിന്റെ ചുമതലയുള്ള വിജയ് നായർ പാർട്ടിക്കും സൗത്ത് ഗ്രൂപ്പിനുമിടയില്‍ മുഖ്യ ഇടനിലക്കാരനായി പ്രവർത്തിച്ചു.
ഇലക്ട്രോണിക് തെളിവുകളും മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചത് അന്വേഷണ ഏജൻസികളെ വലച്ചു. എന്നിട്ടും അന്വേഷണം മികച്ച രീതിയില്‍ നടത്തിയെന്ന് ഇ.ഡി അറിയിച്ചു. ഭാവനയില്‍ നിന്നുള്ള കേസല്ല. മാപ്പുസാക്ഷിയായ ഹൈദരാബാദിലെ വ്യവസായി പി. ശരത് ചന്ദ്ര റെഡ്ഡിയുടെ നിർണായക മൊഴിയുണ്ട്. ഒട്ടേറെ സാക്ഷിമൊഴികളുമുണ്ട്.
അറസ്റ്റിന്റെ ആവശ്യം പ്രതിക്ക് തീരുമാനിക്കാനാകില്ല. എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരത്തില്പ്പെട്ടതെന്നും ഇ.ഡി വാദിച്ചു.
കേസില്‍ അറസ്റ്റിലായവരെ മാപ്പുസാക്ഷിയാല് അവർ ആരുടെയും പേര് പറയുമെന്ന് കേജ്രിവാളിന്റെ അഭിഭാഷകള്‍ ചൂണ്ടിക്കാട്ടി. അറസ്റ്റിനുള്ള അധികാരം ഇ.ഡി ദുരുപയോഗിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]