
സെക്കന്തരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണത്തിനെത്തിയ സംഘത്തെ തുരത്തിയോടിക്കുന്ന അമ്മയുടെയും മകളുടെയും വീഡിയോ വൈറല്‍. വീട്ടിലെ സിസി ടിവി ക്യാമറയിലാണ് ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
വ്യാഴാഴ്ചയാണ് സംഭവം. ആയുധധാരികളായ രണ്ട് യുവാക്കളാണ് അമിതാ മഹ്നോട്ട് എന്ന വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് തോക്ക് ചൂണ്ടി ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും നല്കാന് ആവശ്യപ്പെട്ടു. ഇതോടെ ആയോധനകല പഠിച്ചിട്ടുള്ള അമിത യുവാക്കളില്‍ നിന്ന് തോക്ക് തട്ടിയെടുക്കുകയും മകള്‍ വൈഭവിക്കൊപ്പം ചേര്‍ന്ന് അവരെ തുരത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇരുവരും മര്‍ദ്ദിക്കുന്നത് ആരംഭിച്ചതോടെ ഒരു യുവാവ് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് പ്രദേശവാസികള്‍ സംഘമായി എത്തി രണ്ടാമത്തെ യുവാവിനെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാന്‍ വേണ്ടി അമിത പിന്നാലെ ഓടുന്നതും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സുശീല്‍ കുമാര്‍, പ്രേംചന്ദ്ര എന്ന യുവാക്കളാണ് മോഷണത്തിന് ശ്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
തോക്കുമായി മുന്നില്‍ നില്‍ക്കുന്നവരെ നേരിടാന്‍ തീരുമാനിച്ചത് ഒറ്റ സെക്കന്റിലാണെന്നും തായ്ക്വോണ്ടോ പഠിച്ചതിന്റെ ധൈര്യം തനിക്കുണ്ടായിരുന്നുവെന്നും അമിത പറഞ്ഞു. ഭര്‍ത്താവ് ജോലി ആവശ്യങ്ങള്‍ക്കായി പുറത്തു പോയ സമയത്താണ് സംഭവമെന്നും അമിത പറഞ്ഞു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയകളിൽ വെെറലാണ്. നിരവധി പേരാണ് ഇരുവരുടെയും ധെെര്യത്തെയും ധീരതയെയും പ്രശംസിച്ച് രംഗത്ത് വരുന്നത്.
Last Updated Mar 23, 2024, 7:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]