
ജയ്പൂര്‍: ഐപിഎല്ലില്‍ ആദ്യ മത്സരത്തിനിറങ്ങുകയാണ് രാജ്സ്ഥാന്‍ റോയല്‍സ്. ഞായറാഴ്ച്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെയാണ് സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് നേരിടുന്നത്. സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് ടീമിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. ഇത്തവണ പ്രതിഭകളുടെ സംഘമാണ് രാജസ്ഥാന്. അവസാന നാലിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെ. രണ്ടാം കിരീടം സ്വന്തമാക്കാന്‍ പോന്ന പടക്കോപ്പുകളെല്ലാം സഞ്ജുവിന്റെ സംഘത്തിലുണ്ട്.
ഓസീസ് സ്പിന്നര്‍ ആഡം സാംപ അവസാന നിമിഷം പിന്മാറിയത് മാത്രാണ് ഒരു തിരിച്ചടി. ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടീമിന്റെ സാധ്യതാ ഇലവന് പരിശോധിക്കാം. ഓപ്പണിംഗില്‍ തകര്‍ത്തടിക്കുന്ന ജോസ് ബട്ലറും ഉഗ്രന്‍ ഫോമിലുള്ള യസശ്വി ജയ്സ്വാളും വിശ്വസ്ഥര്‍. സഞ്ജു സാംസണും റോവ്മാന്‍ പവലും ഷിംറോണ്‍ ഹെറ്റ്മെയറും ധ്രുവ് ജുറലും റിയാന്‍ പരാഗുമെല്ലാം മധ്യനിരയിലെത്തുമ്പോള് റണ്‍സിനെക്കുറിച്ച് ആശങ്കവേണ്ട.
പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റ് പുറത്തായെങ്കിലും പേസ് നിരയ്ക്ക് കരുത്തായി ട്രെന്റ് ബോള്‍ട്ടും ദക്ഷിണാഫ്രിക്കന്‍താരം നാന്‍ഡ്രെ ബര്‍ഗറും നവദീപ് സെയ്നിയും ആവേശ് ഖാനുമുണ്ട്. സ്പിന്നര്‍മാരാണ് രാജസ്ഥാന് റോയല്‍സിന്റെ തുറുപ്പുചീട്ട്. ആര്.അശ്വിനും യുസ്വേന്ദ്ര ചാഹലും ചേരുന്ന സ്പിന്‍ ദ്വയം ഏതൊരു ടീമിനും വെല്ലുവിളിയാകുമെന്നുറപ്പ്. അണിയറയില്‍ തന്ത്രങ്ങളുമായി കുമാര്‍ സംഗക്കാരയുമുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു സാംസണ് പരിചയ സമ്പന്നനാണ്. ഗ്രൗണ്ടില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ സഹായിക്കാന്‍ ബട്ലറും അശ്വിനും.
ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയും മികച്ച ഓള്‍റൌണ്ടര്‍മാരുടെ അഭാവവുമാണ് രാജസ്ഥാന് റോയല്‍സ് നേരിടുന്ന പ്രധാന വെല്ലുവിളി.
രാജസ്ഥാന് റോയല്‍സ് സാധ്യതാ ഇലവന്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്, സഞ്ജു സാംസണ്, ഷിംറോണ്‍ ഹെറ്റ്മെയര്‍ / റോവ്മാന്‍ പവല്‍, റയാന് പരാഗ്, ധ്രുവ് ജുറല്‍, നാന്‍ഡ്രെ ബര്‍ഗര്‍, ആര് അശ്വിന്, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്, യൂസ്വേന്ദ്ര ചാഹല്‍.
Last Updated Mar 23, 2024, 11:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]