

First Published Mar 23, 2024, 4:00 PM IST
മുംബൈ: രൺദീപ് ഹൂഡയുടെ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ വെള്ളിയാഴ്ചയാണ് റിലീസായത്. സവര്‍ക്കാറായി ഈ ബയോപിക്കിൽ ഹൂഡ ടൈറ്റിൽ റോളാണ് അവതരിപ്പിക്കുന്നത്. രൺദീപ് ഹൂഡ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രം ഒന്നാം ദിവസം 1.15 കോടി രൂപ നേടിയെന്നാണ് വിവരം. ചിത്രത്തിന് ഹിന്ദി ബെൽറ്റിൽ 15.40 ശതമാനമാണ് ഒക്യുപെൻസിയും ലഭിച്ചത് എന്നാണ് സാക്നില്‍ക്.കോം റിപ്പോര്‍ട്ട് പറയുന്നത്.
സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവരാണ് സഹനിർമ്മാണം.
രൺദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് വീർ സവർക്കറിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളിൽ റിലീസ് ചെയ്യും.അതേസമയം, സിനിമ ഒരിക്കലും പ്രൊപ്പഗണ്ട അല്ലെന്ന് മുൻപ് രൺദീപ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. സവർക്കർക്ക് എതിരെ നിലനിൽക്കുന്ന പല പ്രചാരണങ്ങളെയും തകർക്കുന്നതാകും ചിത്രമെന്നും രൺദിപ് ഹൂദ പറഞ്ഞിരുന്നു.
രചന ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂദ, ഛായാഗ്രഹണം അര്‍വിന്ദ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈന്‍ നിലേഷ് വാഗ്, എഡിറ്റിംഗ് രാജേഷ് പാണ്ഡേ, പശ്ചാത്തല സംഗീതം മത്തിയാസ് ഡ്യുപ്ലെസ്സി, സൗണ്ട് ഡിസൈന്‍ ഗണേഷ് ഗംഗാധരന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രൂപേഷ് അഭിമന്യു മാലി, വസ്ത്രാലങ്കാരം സച്ചിന് ലൊവലേക്കര്‍.
കാസ്റ്റിംഗ് പരാഗ് മെഹ്ത, മേക്കപ്പ് ഡിസൈന്‍ രേണുക പിള്ള, പബ്ലിസിറ്റി പറുള്‍ ഗൊസെയ്ന്, വിഎഫ്എക്സ് വൈറ്റ് ആപ്പിള്‍ സ്റ്റുഡിയോ, ഡിഐ പ്രൈം ഫോക്കസ്, കളറിസ്റ്റ് ആന്‍ഡ്രിയാസ് ബ്രൂക്കല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്റ്റുഡിയോ ഉനൂസ് എന്നിവരാണ് മറ്റ് അണയറ പ്രവർത്തകർ.
Last Updated Mar 23, 2024, 4:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]