

വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കവേ ഇടിമിന്നലേറ്റു ; പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ മരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുമ്പ്ളാനിക്കൽ അശോകൻ ( 55) നാണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.
വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]