വെങ്ങാനൂർ: തലസ്ഥാനത്ത് 21 കിലോ കഞ്ചാവുമായി കുടുബം പിടിയിൽ. വലിയവേളി സ്വദേശി കാർലോസും ഭാര്യ ബിന്ദുവും കുടുംബവും സഞ്ചരിച്ച കാറിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
തിരുവനന്തപുരം വെങ്ങാനൂരിൽ നിന്നാണ് എക്സൈസ് സംഘമാണ് കുടുംബത്തെ പിടികൂടിയത്. രഹസ്യ വിവരത്തേ തുടർന്നായിരുന്നു പരിശോധന.
രണ്ട് കുട്ടികളും പ്രായമുള്ള സ്ത്രീയ്ക്കുമൊപ്പം വാഗ്നർ കാറിലാണ് ഇവർ സഞ്ചരിച്ചത്. രണ്ട് കിലോ പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
വാഹനത്തിൽ കുട്ടികളും മുതിർന്നവരും ഉള്ളതിനാൽ പരിശോധനകളുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു കഞ്ചാവ് കടത്ത്. തമിഴ്നാട്ടിൽ നിന്ന് വരുന്നുവെന്നാണ് അറസ്റ്റിലായവർ വിശദമാക്കുന്നത്.
കെ എൽ 01 സി ആർ8344 എന്ന കാറിലായിരുന്നു കഞ്ചാവ് കടത്ത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

