കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നന്ദി അറിയിച്ചുകൊണ്ടും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും നടൻ ടിനി ടോം. രാഷ്ട്രീയത്തിനതീതമായി സാധാരണക്കാരായ കലാകാരന്മാരെ സഹായിക്കുന്ന മന്ത്രിയുടെ നിലപാടുകൾ മറ്റുള്ളവർ കണ്ടുപഠിക്കേണ്ട
മാതൃകയാണെന്ന് ടിനി ടോം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. മിമിക്രി കലാകാരന്മാരുടെ സംഘടനയായ എംഎഎ (MAA) യുടെ വളർച്ചയിലും ചലച്ചിത്ര സംഘടനയായ ‘അമ്മ’യുടെ പ്രവർത്തനങ്ങളിലും മന്ത്രി നൽകുന്ന പിന്തുണയെ ടിനി ടോം നന്ദിയോടെ സ്മരിച്ചു.
ഒരു മന്ത്രി എന്നതിലുപരി ഒരു സഹോദരനെപ്പോലെയാണ് സജി ചെറിയാൻ തങ്ങളോട് പെരുമാറുന്നതെന്ന് ടിനി ടോം പറയുന്നു. വിളിക്കുന്ന അടുത്ത നിമിഷം അദ്ദേഹം ഫോൺ എടുക്കും.
എളിയവരാണെന്ന് നോക്കാതെ, രാഷ്ട്രീയം നോക്കാതെ സഹായിക്കുന്ന ഇദ്ദേഹത്തെ മറ്റുള്ളവർ മാതൃകയാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര് അധികാരത്തിൽ വന്നാലും കലാകാരന്മാരെയും സാധാരണക്കാരെയും ചേർത്തുനിർത്തുന്ന ഇത്തരം നിലപാടുകളാണ് പുണ്യം എന്നും ടിനി ടോം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

