തിരുവനന്തപുരം: സ്കൂട്ടറിന്റെ ഹാൻഡിലിൽ ബസ് തട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പാപ്പനംകോടിന് സമീപം തുലവിളയില്‍ ആയിരുന്നു സംഭവം.
കരമന തളിയല്‍ എസ്.എം.ആര്.വി. ലെയ്ന്‍ ദേവികൃപയില്‍ വിജി (53) ആണ് മരിച്ചത്.
സ്കൂട്ടര്‍ ഓടിച്ചിരുന്ന കൂട്ടുകാരി രാജിക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് അപകടം.
നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും തമ്പാനൂര്‍ ഭാഗത്തേയ്ക്ക് വന്ന ബസ് തട്ടിയാണ് അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മറിഞ്ഞത്. സ്കൂട്ടറിന് പുറകിലിരുന്ന ബിജി മറിഞ്ഞ് ബസിന്റെ പിന്നിലെ ചക്രങ്ങള്ക്കടിയില്പ്പെടുകയായിരുന്നു.അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിൽ. നേമം പൊലീസ് കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

