
റാവല്‍പിണ്ടി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ആതിഥേയരായ പാകിസ്ഥാന് പുറത്ത്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡ് ജയിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാര് കൂടിയായ പാകിസ്ഥാന് സെമി കാണാതെ പുറത്തായത്. റാല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കിവീസിന്റെ ജയം. ഇതോടെ ഇന്ത്യക്കൊപ്പം ന്യൂസിലന്‍ഡും സെമി ഫൈനലിന് യോഗ്യത നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 237 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 105 പന്തില്‍ 112 റണ്‍സ് നേടിയ രചിന് രവീന്ദ്രയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡിന്റെ തുടക്കം നന്നായിരുന്നില്ല. സ്കോര്‍ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോള്‍ വില്‍ യംഗ് (0), കെയ്ന്‍ വില്യംസണ് (5) എന്നിവരുടെ വിക്കറ്റുകല് ന്യൂസിലന്‍ഡിന് നഷ്ടമായി. പിന്നീട് ഡെവോണ്‍ കോണ്‍വെ – രവീന്ദ്ര സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 16-ാം ഓവറില്‍ കോണ്‍വെയെ ബൗള്‍ഡാക്കി മുസ്താഫിസുര്‍ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്കി. എങ്കിലും ജയിക്കാന്‍ വേണ്ട കൂട്ടുകെട്ട് രവീന്ദ്ര – ടോം ലാതം (55) സഖ്യം തന്നെ പടുത്തുയര്‍ത്തി. 39-ാം ഓവറില്‍ രവീന്ദ്ര മടങ്ങി. 105 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 12 ഫോറും നേടി. പിന്നാലെ ലാതവും പവലിയനില്‍ തിരിച്ചെത്തി. എങ്കിലും ഗ്ലെന്‍ ഫിലിപ്സ് (21) – മൈക്കല്‍ ബ്രേസ്വെല് (11) സഖ്യം പുറത്താവാതെ കിവീസിനെ വിജയത്തിലേക്ക് നയിച്ചു.
‘പാക് ടീമിലെ എല്ലാവരും ബുദ്ധിശൂര്യര്’; രൂക്ഷ വിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍
നേരത്തെ ഭേദപ്പെട്ട തുടക്കമായിരുന്നു ബംഗ്ലാദേശിന്. ഒന്നാം വിക്കറ്റില്‍ തന്‍സിദ് ഹസന് (24) ഷാന്റോ സഖ്യം 45 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ മെഹിദി ഹരസന്‍ മിറാസും (13) പവലിയനില്‍ തിരിച്ചെത്തി. തൗഹിദ് ഹൃദോയ് (7), മുഷ്ഫിഖുര്‍ റഹീം (2), മഹ്മുദുള്ള (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 118 എന്ന നിലയിലായി ബംഗ്ലാദേശ്. തുടര്‍ന്ന് ഷാന്റോ – ജേക്കര്‍ സഖ്യം കൂട്ടിചേര്‍ത്ത 45 റണ്‍സ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഷാന്റോ 38-ാം ഓവറില്‍ മടങ്ങിയെങ്കിലും ജേക്കര്‍, റിഷാദ് ഹുസൈന് (26), ടസ്കിന് (10) എന്നിവരുടെ ഇന്നിംഗ്സുകള്‍ സ്കോര്‍ 200 കടത്താന്‍ സഹായിച്ചു. മുസ്തഫിസുര്‍ (3), നഹിദ് റാണ (0) പുറത്താവാതെ നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]