
കോഴിക്കോട്: മറവി സ്വഭാവികമാണ്. എന്നാൽ മറവിരോഗത്തെ (ഡിമെൻഷ്യ) നിസാരമായി കാണരുത്. അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഒഫ് ഇന്ത്യ (എ.ആർ.ഡി.എസ്.ഐ ) പുറത്തുവിട്ട കണക്ക് അനുസരിച്ച് സംസ്ഥാനത്ത് നിലവിൽ അഞ്ച് ലക്ഷം പേർക്കാണ് മറവി രോഗമുള്ളത്.
2022ൽ 2.16 ലക്ഷവും 2023ൽ 4.4 ലക്ഷവുമായിരുന്നു.
60 വയസ് കഴിഞ്ഞ 80 ശതമാനം ആളുകളിലും മറവിരോഗം പ്രകടമാണ്. പുരുഷൻമാരെ (6 ശതമാനം) അപേക്ഷിച്ച് സ്ത്രീകളിലാണ് (10ശതമാനം) കൂടുതൽ. ചെറുപ്പക്കാരിലും രോഗം കണ്ടുവരുന്നു. അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ഓരോ മൂന്ന് സെക്കൻഡിലും ഒരു മറവിരോഗം സ്ഥിരീകരിക്കുന്നു.
താളം തെറ്റുന്ന അവസ്ഥ
ഡിമെൻഷ്യ (മേധാക്ഷയം) ഒരു രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളിലുണ്ടാകുന്ന പ്രശ്നം. ചിന്തിക്കാനും ഓർക്കാനും തീരുമാനങ്ങളെടുക്കാനും ബുദ്ധിമുട്ടുണ്ടാകും. അൽഷിമേഴ്സ്. ഫ്രോണ്ടോ ടെംപറൽ ഡിമെൻഷ്യ, വാസ്തുലർ ഡിമെൻഷ്യ, ലേവി ബോഡി ഡിമെൻഷ്യ, മിക്സഡ് ഡിമെൻഷ്യ തുടങ്ങി വിവിധ തരം അവസ്ഥകൾ ഇതിൽപ്പെടുന്നു. അതിൽ പ്രധാനപ്പെട്ടതും കൂടുതൽ പേർക്ക് കണ്ടുവരുന്നതും അൽഷിമേഴ്സാണ്.
ശ്രദ്ധിക്കണം
ചെയ്ത കാര്യങ്ങൾ ഉടൻ മറക്കുക
സംഭാഷണങ്ങൾ തുടരാനാവാതിരിക്കുക
കേട്ട കാര്യം ആവർത്തിച്ച് ചോദിക്കുക
മാറ്റണം ജീവിതശൈലി
വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, മാനസിക പിരിമുറുക്കം തുടങ്ങിയവ മറവിരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ചിലത്.
വേണം പരിചരണ കേന്ദ്രങ്ങൾ
മറവിരോഗം പൂർണമായും ഭേദമാക്കാനാൻ സാധിക്കില്ല. കൃത്യമായ രോഗ നിർണയവും പരിചരണവും ആവശ്യമാണ്. സംസ്ഥാനത്ത് മതിയായ രോഗനിർണയ, പരിചരണ കേന്ദ്രങ്ങൾ ഇല്ല. എം.എം.എസ്.ഇ, എം ആർ.ഐ./സി.ടി. സ്കാൻ, വിറ്റാമിൻ ബി12/തൈറോയ്ഡ് ഹോർമോൺ പരിശോധകളിലൂടെ രോഗം നിർണയിക്കാം.
സ്മൃതിപഥമുണ്ട്
മറവി രോഗികളെ പരിചരിക്കുന്നതിന് എ.ആർ.ഡി.എസ്.ഐ സഹകരണത്തോടെ സാമൂഹികനീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ച പദ്ധതിയാണ് സ്മൃതിപഥം (കേരള സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിമൻഷ്യ). എറണാകുളം എടവനക്കാട് മുഴുവൻ സമയ പരിചരണകേന്ദ്രവും തൃശ്ശൂർ കുന്നംകുളത്ത് പകൽ പരിപാലന കേന്ദ്രവുമുണ്ട്.
രോഗം തിരിച്ചറിയാനും പരിചരണത്തിനും കൂടുതൽ കേന്ദ്രങ്ങൾ ആവശ്യമാണ്.
-ജി. സ്മിതേഷ്
ജനറൽ മാനേജർ
എ.ആർ.ഡി.എസ്.ഐ
പ്രായം- രോഗികൾ
50-64……………….. 4%
65-69………………. 5%
70-74………………10.5%
75-79………………. 14%
80-84……………….. 17%
85 മുകളിൽ……….. 26%
നഗരവാസികളിൽ – 4%
ഗ്രാമവാസികളിൽ – 9%
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]