
.news-body p a {width: auto;float: none;}
കീവ്: യുക്രെയിന് നാറ്റോ അംഗത്വം നൽകിയാൽ താൻ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും റഷ്യയുടെ വിമർശനങ്ങൾക്കിടെയാണ് സെലെൻസ്കിയുടെ പരാമർശം.
ഒരു പതിറ്റാണ്ട് പ്രസിഡന്റായി ഇരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും യുക്രെയിനിൽ സമാധാനം തിരിച്ചെത്തിയാൽ സ്ഥാനമൊഴിയുമെന്നും അദ്ദേഹം പറഞ്ഞു. സെലെൻസ്കി ‘സ്വേച്ഛാധിപതി” ആണെന്നും തിരഞ്ഞെടുപ്പ് നടത്തുന്നില്ലെന്നും ട്രംപ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
സെലെൻസ്കിയുടെ പ്രസിഡൻഷ്യൽ കാലാവധി കഴിഞ്ഞ മേയിൽ അവസാനിച്ചിരുന്നു. എന്നാൽ യുദ്ധ പശ്ചാത്തലത്തിൽ പട്ടാള നിയമം പ്രഖ്യാപിച്ചതിനാൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. യുക്രെയിനുമായി ചർച്ചയ്ക്ക് തയ്യാറാണെങ്കിലും കാലാവധി കഴിഞ്ഞ സെലെൻസ്കിയെ പരിഗണിക്കില്ലെന്നാണ് റഷ്യൻ പക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശക്തമായ ആക്രമണം
യുക്രെയിനിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. ഇന്നലെ പുലർച്ചെ 267 ഡ്രോണുകളാണ് യുക്രെയിന് നേരെ റഷ്യ വിക്ഷേപിച്ചത്. 13 മേഖലകളിലായി നടന്ന ആക്രമണത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. മരണസംഖ്യ വ്യക്തമല്ല. ഒറ്റത്തവണ റഷ്യ ഇത്രയേറെ ഡ്രോണുകൾ വിക്ഷേപിക്കുന്നത് ആദ്യമാണ്. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന് ഇന്ന് മൂന്ന് വർഷം തികയുന്ന പശ്ചാത്തലത്തിലാണ് ആക്രമണം.