
മെക്സിക്കോ സിറ്റി: മെക്സിക്കോ തീരത്ത് കടലിൽ പ്രത്യക്ഷപ്പെട്ട് ഓർ മത്സ്യം. ബാജാ കാലിഫോർണിയ സറിലെ പ്ലായ എൽ ക്വമദോയിലെ പസഫിക് സമുദ്രത്തീരത്താണ് ജീവനുള്ള ഓർ മത്സ്യം പ്രത്യക്ഷപ്പെട്ടത്. ബീച്ചിലുണ്ടായിരുന്നവർക്ക് നേരെ മത്സ്യം നീന്തിയെത്തുകയായിരുന്നു. തിരിച്ചയക്കാൻ നോക്കിയിട്ടും മത്സ്യം കടൽത്തീരത്ത് ആഴം തീരെ കുറഞ്ഞ ഭാഗത്തേക്ക് തന്നെ എത്തിയെന്നും പറയുന്നു.
സുനാമി, ഭൂകമ്പം പോലെ വരാൻ പോകുന്ന ദുരന്തത്തിന്റെ സൂചനയായിട്ടാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ഓർ മത്സ്യങ്ങൾ പുറത്തെത്തുന്നതിനെ വിശ്വസിക്കപ്പെടുന്നത്. വളരെ അപൂർവ്വമായാണ് ഇവ കരയിലെത്തുക.
ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്ന് വിശ്വസിക്കപ്പെടുന്ന ആഴക്കടലിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് ഓർ. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാൽ ദുരന്തം സംഭവിക്കുമെന്നാണ് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളിലെ വിശ്വാസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2011ൽ ജപ്പാനിലെ ഫുകുഷിമയിൽ നാശം വിതച്ച സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് ഓർ മത്സ്യങ്ങൾ തീരത്ത് അടിഞ്ഞിരുന്നു.കടലിൽ 3,300 അടി താഴ്ചയിലാണ് ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. പാമ്പിനോടു സാദൃശ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് 20 അടിയിലേറെ നീളം വയ്ക്കാറുണ്ട്. കടലിനടിയിൽ സീസ്മിക് പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ ഇതിന് ഇതുവരെ ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ലഭ്യമല്ല.