

ആറാട്ട് ഘോഷയാത്രക്ക് സ്വീകരണം നൽകി നവനസ്രത്ത് ഇടവകാംഗങ്ങൾ
കുമരകം : മതമൈത്രിക്ക് പുകള്‍പെറ്റ കുമരകത്ത് സാഹോദര്യത്തിന്റെ മറ്റൊരു സാക്ഷ്യപ്പെടുത്തല്‍കൂടി. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി ശാഖാ യോഗം 155(കുമരകം പടിഞ്ഞാറ്) ൻ്റെ നേതൃത്വത്തിൽ ഗുരുദേവ ക്ഷേത്രത്തിൽനിന്നും ആറാട്ട് കടവിലേക്ക് നടന്ന
ഘോഷയാത്രക്ക് കുമരകം നവനസ്രത്ത് പള്ളി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ദീപങ്ങൾ തെളിയിച്ച് പള്ളിക്ക് മുൻപിൽ നടന്ന സ്വീകരണ പരിപാടിക്ക് പള്ളി വികാരി ഫാ. സിറിയിക്ക് വലിയപറമ്പിൽ നേതൃത്വം നൽകി.
ഘോഷയാത്രക്ക് ഹൃദ്യമായ വവേൽപ്പ് നൽകിയ നവനസ്രത്ത് പള്ളി വികാരി ഫാ. സിറിയിക്ക് വലിയപറമ്പിലിനും ഇടവകാംഗങ്ങൾക്കും ശാഖായോഗം പ്രസിഡൻ്റ് എസ്.ഡി.പ്രസാദ് നന്ദി രേഖപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശാഖായോഗം വൈസ് പ്രസിഡൻ്റ് ആർ.കുഞ്ഞമാേൻ, സെക്രട്ടറി കെ.കെ. ജോഷിമോൻ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]