

സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ ;110 കെ വി ട്രാൻസ്മിഷൻ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി
സ്വന്തം ലേഖകൻ
അടൂർ : പറക്കോട് ഗ്രീൻവാലി ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന 110 കെ വി വൈദ്യുതി ലൈനിൻ്റെ ട്രാൻസ്മിഷൻ ടവറിൽ ആണ് മാലക്കോട് പറക്കോട് വീട്ടിൽ രതീഷ് ദിവാകരൻ (39) കയറിയത്. കയ്യിൽ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും മുകളിൽ കയറിയ രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അടൂർ പോലീസ് ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
തുടർന്ന് സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘവും ഇയാളെ ഇറക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനോ, രതീഷിൻ്റെ അടുത്തേക്ക് ഫയർ ഫോഴ്സ് സംഘത്തിന് എത്താനോ കഴിഞ്ഞില്ല. ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ എന്ന.നിലപാട് രതീഷ് എടുത്തതോടെ അയാൾ പറഞ്ഞ പെൺകുട്ടിയെ പോലീസ് സ്ഥലത്ത് എത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് ഇയാൾ അല്പം താഴേക്ക് ഇറങ്ങിയെങ്കിലും പിന്നീട് ഇറങ്ങാനാവാതെ ഏകദേശം 20 മീറ്ററോളം ഉയരത്തിൽ കുടുങ്ങി ഇരിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ഓഫിസറുടെ നിർദേശപ്രകാരം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മഹേഷ്. ഇ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ് എസ് എന്നിവർ ടവറിലെക്ക് കയറുകയും രതീഷിനെ അനുനയിപ്പിച്ചും താങ്ങിയും താഴെ എത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ ആയിരുന്നു സംഭവം. വെളുപ്പിന് ഒരു മണിയോടെ ഇയാളെ സുരക്ഷിതമായി താഴെ ഇറക്കാൻ ഫയർ ഫോഴ്സിന് കഴിഞ്ഞു. ഏനാത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണുവിൻ്റെ നേതൃത്വത്തിൽ ഉള്ള ഏനാത്ത്, അടൂർ പോലീസ് ടീമുകളും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സന്തോഷിൻ്റെ നേതൃത്വത്തിൽ ഉള്ള കെ എസ് ഇ ബി ടീമും.സ്ഥലത്ത് ഉണ്ടായിരുന്നു.
രാത്രി പത്ത് മണി മുതൽ മൂന്ന് മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഏകദേശം മൂന്ന്.മണിക്കൂറോളം ഫയർ ഫോഴ്സിനെയും പോലീസിനെയും സ്ഥലത്ത് തടിച്ച് കൂടിയ നാട്ടുകാരെയും മുൾമുനയിൽ നിർത്തി ശേഷം ആണ് ഇയാളെ താഴെ ഇറക്കാൻ ആയത്. തുടർന്ന് ഇയാളെ അടൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
രക്ഷാപ്രവർത്തനത്തിൽ അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മഹേഷ് ഇ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എൻ രാജേഷ്, എ സജാദ് , വി പ്രദീപ്, ശ്രീജിത്ത് കെ, സാനിഷ് എസ്, സന്തോഷ് എസ്, അജീഷ് എം സി, വേണുഗോപാൽ, സുരേഷ് കുമാർ, മോനച്ചൻ എന്നിവർ പങ്കെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]