
നിരന്തരം കോൺഗ്രസ് നോക്കളുമായി സംസാരിക്കുന്നുണ്ട്. എന്നിരുന്നാലും നാളെ നടക്കാനിരിക്കുന്ന ചർച്ച പരാജയപ്പെടുമെന്നാണ് ലീഗ് കണക്കാക്കുന്നത്. ചർച്ച പരാജയപ്പെട്ടാൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിലപാട് ലീഗ് കോൺഗ്രസിനെ അറിയിച്ചു. ( muslim league adamant on third seat )
അങ്ങനെയെങ്കിൽ മലബാറിൽ ഏതെങ്കിലുമൊരു സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കാനാകും ലീഗ് തീരുമാനം. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാൽ വയനാട്ടിൽ ലീഗ് മത്സരിക്കില്ല. കോഴിക്കോട് ആയിരിക്കും ലീഗ് ലക്ഷ്യം വയ്ക്കുക.
ലീഗിനെ എങ്ങനെയെങ്കിലും അനുനയിപ്പിക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ഏക പോംവഴി. ഇതിന്റെ ഭാഗമായി നിരന്തരം ലീഗുമായി പാർട്ടി ചർച്ച നടത്തുന്നുണ്ടെങ്കിലും മൂന്നാം സീറ്റിൽ വിട്ടുവീഴ്ച ചെയ്യാൻ ഇരുവിഭാഗവും തയാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ലീഗിന്റെ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഇടതിൽ നിന്നും പിന്തുണയുണ്ട്. ഒരു സീറ്റ് കൊടുക്കുന്നതിൽ എന്താണ് തെറ്റെന്ന് ഇടത് നേതാക്കൾ ചോദിക്കുന്നു. ലീഗ് എന്തിന് അപമാനം സഹിച്ച് നിൽക്കുന്നുവെന്നാണ് ഇന്നലെ മന്ത്രി പി.രാജീവ് ചോദിച്ചത്.
Story Highlights: muslim league adamant on third seat
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]