
വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട് ധനുഷ് ചിത്രം രായൻ. സംവിധായകനും നായകനും ധനുഷാണ് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഫസ്റ്റ് ലുക്കില്‍ ഞെട്ടിക്കുന്ന ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ധനുഷ് നായകനായി വേഷമിടുന്ന ചിത്രത്തിന്റെ കഥയുടെ സൂചനകളും പ്രചരിക്കുന്നുണ്ട്.
വിജയ് നായകനായ ഹിറ്റായ ലിയോയുടെ കഥയുമായി സാമ്യമുള്ളതാണ് രായനും എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. കോഫി ഷോപ്പ് നടത്തുന്ന പാര്‍ഥിപനെന്ന കഥാപാത്രമായിരുന്നു ലിയോയില്‍ നായകൻ വിജയ്ക്ക് ഉണ്ടായിരുന്നത്. അധോലോക നായകനെന്ന ഇരുണ്ട കാലം കഥാപാത്രത്തിനു ഉണ്ടായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒടുവിലെത്തിയ ചിത്രമായ ലിയോ വിജയ്യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായും മാറിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ ജയിലറെയടക്കം എതിരിട്ടാണ് വിജയ് ലിയോ കളക്ഷനില്‍ ഒന്നാമതെത്തിയത്. തൃഷയായിരുന്നു ദളപതി വിജയ്യുടെ നായികയായി ചിത്രത്തില്‍ എത്തിയത്. സംഗീതം അനിരുദ്ധ് രവിചന്ദറായിരുന്നു.
രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രമാകട്ടെ ഒരു കുക്കാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുമ്പ് അധോലോക നായകനും. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട്. കാളിദാസ് ജയറാം ധനുഷിന്റെ സഹോദരനുമായി ചിത്രത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.
എസ് ജെ സൂര്യ ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുന്ദീപ് കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ഒരുപാട് സര്‍പൈസുകള്‍ ധനുഷ് തന്റെ ചിത്രമായ രായനില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് തമിഴകത്ത് പ്രധാന ചര്‍ച്ച. കഥയടക്കമുള്ള സസ്പെൻസുകള് നീങ്ങണമെങ്കില്‍ എന്തായാലും ചിത്രം റിലീസ് ചെയ്യുന്നതുവരെ കാത്തുനില്ക്കുകയേ നിവര്‍ത്തിയുള്ളൂ. രായന്റെ നിര്‍മാണം സണ്‍ പിക്ചേഴ്സ്. ഛായാഗ്രാഹണം ഓം പ്രകാശ്. രായന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
Last Updated Feb 24, 2024, 10:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]