
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിനെ എളുപ്പം പുറത്താക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്കി ഒലി റോബിന്‍സണ്‍. രണ്ടാം ദിനം തുടക്കത്തിലെ ന്യൂ ബോള്‍ എടുത്തെങ്കിലും ഇന്ത്യന്‍ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ ആക്രമിച്ച റോബിന്‍സണ്‍ അര്‍ധസെഞ്ചുറി നേടിയയതോടെ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ പുറത്താക്കാമെന്ന ഇന്ത്യന്‍ പദ്ധതികള്‍ കൂടിയാണ് പാളിയത്.
രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 346റണ്‍സെന്ന നിലയിലാണ്. 58 റണ്‍സോടെ റോബിന്‍സണും 118 റണ്‍സുമായി ജോ റൂട്ടും ക്രീസില്‍. 245 റണ്‍സില്‍ ഒത്തു ചേര്‍ന്ന ഇരുവരും പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 101 ണ്സടിച്ചിട്ടുണ്ട്.
രണ്ടാം ദിനം ന്യൂ ബോള്‍ എടുത്ത ഇന്ത്യയുടെ തീരുമാനം ആദ്യ പന്തു മുതല്‍ പാളി. സിറാജ് എറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് റോബിന്‍സണ്‍ തുടങ്ങിയത്. പിന്നീട് ആകാശ് ദീപിന്റെ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ പറത്തിയ റോബിന്‍സണ്‍ രവീന്ദ്ര ജഡേജയയെും ബൗണ്ടറി കടത്തി ടെസ്റ്റിലെ ആദ്യ അര്‍ധസെഞ്ചുറി നേടി. 81 പന്തിലാണ് റോബിന്‍സണ്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.
ഉറച്ച പ്രതിരോധവുമായി ജോ റൂട്ട് കൂടെ നിന്നതോടെ ഇംഗ്ലണ്ട് രണ്ടാം ദിനം ആദ്യ ഏഴോവറില്‍ തന്നെ 35 റണ്‍സടിച്ച് ഇന്ത്യയുടെ തന്ത്രം പൊളിച്ചു. ഇന്നലെ 302-7 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ക്രീസ് വിട്ടത്. ആദ്യ ദിനം ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സാക് ക്രോളി(42), ബെന്‍ ഡക്കറ്റ്(11), ഒലി പോപ്പ്(0), ജോണി ബെയര്‍സ്റ്റോ(38), ബെന്‍ സ്റ്റോക്സ്(3), ബെന്‍ ഫോക്സ്(47), ടോം ഹാര്‍ട്ലി(13) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ആദ്യ ദിനം നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് മൂന്നും സിറാജ് രണ്ടും വിക്കറ്റെടുത്തപ്പോള്‍ അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Last Updated Feb 24, 2024, 10:11 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]