
ഈ വർഷം മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിൽ മുൻപന്തിയിലുള്ളത് ആടുജീവിതം ആണ്. ബെന്യാമിന്റെ ഏറെ പ്രശസ്തമായ നോവൽ സിനിമ ആകുമ്പോൾ അതെങ്ങനെ ആകും എന്നറിയാനുള്ള കാത്തിരിപ്പാണ് അതിന് കാരണം. വർഷങ്ങൾക്ക് മുൻപ് ബ്ലെസി ആരംഭിച്ച ആ പ്രയത്നം ഒടുവിൽ തിയറ്ററിലേക്ക് എത്താൻ ഒരുങ്ങുകയാണ്.
മാർച്ച് 28നാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം റിലീസ് ചെയ്യുക. നേരത്തെ ഏപ്രിലിൽ ആണ് റിലീസ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മാറ്റുക ആയിരുന്നു. ഈ അവസരത്തിൽ ആടുജീവിതത്തെ കുറിച്ചും റിലീസ് മാറ്റിയത് എന്തുകൊണ്ടെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
“പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് സിനിമ ആയിരിക്കും ആടുജീവിതം. അങ്ങനെ തന്നെ വരികയും ചെയ്യും. ഞാൻ ആ സിനിമ കണ്ടതാണ്. ഒരു പ്രേക്ഷകൻ എന്ന നിലയിൽ പറയുകയാണ്. എനിക്ക് പൃഥ്വിരാജുമായി വളരെ നല്ല സൗഹൃദം ഉണ്ട്. ഞങ്ങൾ ഒരുമിച്ചാണ് സിനിമ ഡിസ്ട്രിബ്യൂഷനൊക്കെ ചെയ്യുന്നത്. അതെല്ലാം അവിടെ നിൽക്കട്ടെ. അതൊക്കെ ഒഴിവാക്കി പറയുകയാണ് പൃഥ്വിയുടെ ബെസ്റ്റ് പടമായിരിക്കും ഇത്. പൃഥ്വിരാജിനോട് തന്നെ ഞാൻ ഇക്കാര്യം പറഞ്ഞതാണ്. ഇത്രയും കാലം നിങ്ങൾ അഭിനയിച്ച സിനിമകൾ തിരച്ചറിയാൻ സാധിക്കും. ഇതാണ് നിങ്ങൾ അഭിനയിക്കാത്ത സിനിമ എന്നാണ് പറഞ്ഞത്. വലിയ മുതൽ മുടക്കുള്ള സിനിമ കൂടിയാണിത്. ബ്ലെസി ചേട്ടന്റെ ഇത്രയും വർഷത്തെ പ്രയത്നമാണ് ആടുജീവിതം. ഷൂട്ടിംഗ് വേളയിൽ ഒത്തിരി പ്രതിസന്ധികൾ നേരിട്ട ശേഷം അവർ കൊണ്ടെത്തിക്കുന്ന സിനിമയാണ് ഇത്. അതുകൊണ്ടാണ് മാർച്ച് 28ന് സിനിമ റിലീസ് ചെയ്യുന്നത്. അതായത് ഒരു എതിരാളികളും ഇല്ലാതെ ആടുജീവിതം റിലീസ് ചെയ്യണമെന്ന് ഉണ്ടായിരുന്നു. അത് പ്രേക്ഷകരിലേക്ക് എത്തണം. എല്ലാ ആളുകളും കണ്ടിരിക്കേണ്ട സിനിമയാണിത്. കാരണം അത്രത്തോളം പ്രയത്നം ആ സിനിമയിൽ ഉണ്ട്”, എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്.
Last Updated Feb 23, 2024, 4:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]