
ഈ ഫെബ്രുവരി മാസം ദൃശ്യവത്ക്കരിച്ചതെന്ന് സൂചിപ്പിച്ച് ഹിമാചൽ പ്രദേശിലെ കുളുവിലുള്ള കൗലന്തക് പീഠ് എന്ന ആത്മീയ സംഘടന പങ്കുവച്ച വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. വെറും മൂന്ന് ദിവസം കൊണ്ട് ഇരുപത് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഇത് വ്യാജ വീഡിയോ ആണെന്നായിരുന്നു പ്രചരിച്ചത്. പിന്നാലെ എഐ വിഡീയോ എന്നും പ്രചരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് തര്‍ക്കം രൂക്ഷമായപ്പോള്‍ അതിശൈത്യത്തിലും ധ്യാനനിമഗ്നനായിരിക്കുന്ന യോഗി സത്യേന്ദ്ര നാഥ് ആണെന്ന് വ്യക്തമാക്കി കൊണ്ട് കൗലന്തക് പീഠ് തന്നെ രംഗത്തെത്തി. വീഡിയോ വ്യാജമെല്ലെന്നും അവര്‍ അവകാശപ്പെട്ടു.
സംഘടനയുമായി ഏറെ വര്‍ഷങ്ങളുടെ ബന്ധമുള്ളയാളാണ് സത്യേന്ദ്ര നാഥ് എന്ന് കൗലന്തക് പീഠ് വ്യക്തമാക്കി. സത്യേന്ദ്ര നാഥിന്റെ ശിഷ്യൻ രാഹുൽ ചിത്രീകരിച്ചതാണ് വൈറലായ വീഡിയോ. ഫെബ്രുവരിയിൽ സത്യേന്ദ്ര നാഥ് തന്റെ ശിഷ്യൻമാരായ രാഹുലും സവർണിനാഥും ചേർന്ന് കുളു ജില്ലയിലെ സെറാജ് താഴ്വരയിലേക്ക് ഒരു മാസത്തെ ധ്യാനത്തിനായി യാത്ര ചെയ്തിരുന്നു. അവരുടെ യാത്രയ്ക്ക് ശേഷം ഒരു ദിവസം അതിശക്തമായ മഞ്ഞുവീഴ്ചയുണ്ടായി. ഈ വിവരം സത്യനാഥിനെ അറിയിക്കാനായി ചെന്നപ്പോള്‍ അദ്ദേഹം മഞ്ഞ്മൂടിയ പര്‍വ്വതങ്ങളില്‍ അഗാതമായ ധ്യാനത്തിലായിരുന്നു. ഈ സമയത്ത് പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നതെന്നും കൗലന്തക് പീഠ് അവകാശപ്പട്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഞ്ഞുമൂടിയ മലനിരകളിൽ സത്യേന്ദ്ര നാഥ് ‘അഗ്നി യോഗ’ (Agni Yoga) ചെയ്യുകയായിരുന്നെന്ന് സവർണിനാഥ് പറഞ്ഞു. കഴിഞ്ഞ 22 വർഷമായി അദ്ദേഹം മഞ്ഞുമൂടിയ മലനിരകളിൽ ധ്യാനം പരിശീലിക്കുകയാണെന്നും സവർണിനാഥ് കൂട്ടിച്ചേര്‍ത്തു. സത്യേന്ദ്ര നാഥിന്റെ ഇത്തരം നിരവധി വീഡിയോകള്‍ ശിഷ്യന്മാർ പകർത്തിയിട്ടുണ്ടെന്നും കൗലന്തക് പീഠം അവകാശപ്പെട്ടു. അനുയായികള്‍ക്കിടയില്‍ ഇഷ്പുത്രന് എന്നറിയപ്പെടുന്ന സത്യേന്ദ്ര നാഥിന്റെ ഗുരു ഇഷ്നാഥാണ് കൗലാന്തക് പീഠത്തിന്റെ തലവന്‍, ഇന്ന് എട്ടിലധികം രാജ്യങ്ങളില്‍ കൗലാന്തക് പീഠത്തിന് ശാഖകളുണ്ട്.
Last Updated Feb 23, 2024, 3:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]