
തിരുവനന്തപുരം – യു ഡി എഫില്‍ ഇനിയും അപമാനം സഹിച്ച് നില്‍ക്കണോ അതോ സ്വതന്ത്രമായി നില്‍ക്കണോ എന്ന് മുസ്ലീം ലീഗ് തീരുമാനമെടുക്കണമെന്ന് മന്ത്രി പി. രാജീവ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണ്. നിയമസഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും സീറ്റിനായി കേഴുകയാണ്. അപമാനം സഹിച്ച് ഇനിയും യു ഡി എഫില്‍ നില്‍ക്കണോയെന്ന് ലീഗ് നേതൃത്വമാണ് തീരുമാമെടുക്കേണ്ടത്.
ലോകസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും കഴിഞ്ഞ തവണ ഉണ്ടായ പരാജയം പ്രത്യേക സാഹചര്യം മൂലമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]