

സിസിടിവി ക്യാമറകൾ സ്ഥാപിക്കുവാൻ പത്തു ലക്ഷം കൈമാറി; പക്ഷെ നടപടികൾ പൂർത്തിയാക്കിയ ഫയലുകൾ അധികാരികളുടെ മേശപ്പുറത്തു തന്നെ
കുറവിലങ്ങാട്: ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുവാൻ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിക്കുകയും, അനുവദിച്ച തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടും ക്യാമറ സ്ഥാപിക്കുവാനുള്ള നിയമ നടപടികൾ നീണ്ടുപോകുന്നതായി ആരോപണം.
ആദ്യം നാൽപ്പത് ക്യാമറകൾ സ്ഥാപിക്കുവാൻ ആണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്നാൽ ടെൻഡർ നടപടികൾ അനുസരിച്ച് സിസിടിവി ക്യാമറകളുടെ എണ്ണം കുറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് പാലാ ഓഫീസിൽ നിന്നും നടപടികൾ പൂർത്തിയാക്കി ഫയൽ അനുമതിക്കായി ഉയർന്ന ഉദ്യോഗസ്ഥരുടെ മേശ പുറത്ത് ഉറങ്ങുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |