സ്കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സ് ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. www.scolekerala.org യിൽ Application for Yoga Instructor എന്ന ലിങ്ക് മുഖേന ഓൺലൈനായി 26നകം അപേക്ഷിക്കണം.
അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.എസ്.സി യോഗ, ബാച്ചിലർ ഓഫ് ന്യൂറോപതി ആന്റ് യോഗിക് സയൻസ്, ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആന്റ് സർജറി, ആറ് മാസത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്.
മണിക്കൂർ ഒന്നിന് 300 രൂപ വീതം പ്രതിഫലം ലഭിക്കും. എസ്.എസ്.എൽ.സി, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഓൺലൈനായി അപ്ലോഡ് ചെയ്യണം.
ഓൺലൈൻ നടപടി പൂർത്തിയാക്കിയതിന്റെ പ്രിന്റ് ഔട്ടും, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടെ അപേക്ഷ സംസ്ഥാന ഓഫീസിലേക്ക് അയക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

