രാജ്കോട്ട്: ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഫോം തീരെ മങ്ങിയ ഇന്ത്യൻ സീനിയർ താരങ്ങളിൽ മിക്കവരും രഞ്ജി ട്രോഫിയിലും തകർന്നുവീണു. സൗരാഷ്ട്ര-ഡൽഹി മത്സരത്തിൽ ഡൽഹിക്കായി തിളങ്ങാൻ ഋഷഭ് പന്തിനായില്ല. ആദ്യ ഇന്നിംഗ്സിൽ ഒരു റൺ മാത്രമെടുത്ത് പുറത്തായ പന്ത് രണ്ടാം ഇന്നിംഗ്സിൽ 17 റൺസ് മാത്രമാണ് നേടിയത്. ഡൽഹിയെ വിജയത്തിലെത്തിക്കാനും പന്തിന് കഴിഞ്ഞില്ല. പത്ത് വിക്കറ്റിനായിരുന്നു സൗരാഷ്ട്രയുടെ ആധികാരിക വിജയം. 12 റൺസ് മാത്രമായിരുന്നു സൗരാഷ്ട്രയ്ക്ക് വിജയിക്കാൻ വേണ്ടത്. വിക്കറ്റ് നഷ്ടം കൂടാതെ അവർ വിജയത്തിലെത്തി.
രണ്ട് ഇന്നിംഗ്സുകളിലുമായി 12 വിക്കറ്റുകൾ വീഴ്ത്തി സൗരാഷ്ട്രയ്ക്കായി തിളങ്ങിയ രവീന്ദ്ര ജഡേജ തന്റെ ഫോം മടക്കി കൊണ്ടുവന്നു. സഹതാരമായ ധർമേന്ദ്ര സിംഗ് ജഡേജയോടൊപ്പം ഡൽഹിയെ വെറും 94 റൺസിന് ജഡേജ ഓൾഔട്ടാക്കി. ആദ്യ ഇന്നിംഗ്സിൽ 66 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിംഗ്സിൽ 38 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റുകൾ നേടി.
ബാറ്റിംഗിലും താരം തിളങ്ങി. 36 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 38 റൺസ് ജഡേജ നേടി. ജമ്മു കാശ്മീരുമായുള്ള മത്സരത്തിൽ എന്നാൽ ഇന്ത്യൻ നായകൻ രോഹിത്ത് ശർമ്മ വീണ്ടും നിറംമങ്ങിയപ്പോൾ ശാർദ്ദുൽ ഠാക്കൂർ സെഞ്ച്വറി നേടി. ആദ്യ ഇന്നിംഗ്സിൽ മൂന്ന് റൺസ് മാത്രം നേടിയപ്പോൾ രണ്ടാം ഇന്നിംഗ്സിൽ 28 റൺസ് മാത്രമാണ് നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]