

എംഡിഎംഎ എന്നു കരുതി തട്ടുകടയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ഇന്തുപ്പ്; വീണ്ടും എക്സൈസ് ചെന്ന് കുഴിയില്‍ ചാടിയത് ഇങ്ങനെ
വടകര: എംഡിഎംഎ എന്നു കരുതി എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത് ഇന്തുപ്പ്.
ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. കേരള കൊയർ പരിസരത്തെ തട്ടുകടയില്‍നിന്നാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച വെള്ളപ്പൊടി എക്സൈസ് പിടികൂടിയത്.
എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ ഫോണ്‍ കോള്‍ കിട്ടിയതിനെ തുടർന്നായിരുന്നു പരിശോധന.
എന്നാല്‍ രാസ പരിശോധനയില്‍ ഇന്തുപ്പ് ആണെന്നു മനസിലായതോടെ കേസ് ഉപേക്ഷിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്തുപ്പ് സൂക്ഷിച്ചത് കണ്ടാല്‍ ലഹരി വസ്തുവാണെന്നു സംശയിക്കുന്ന തരത്തിലായിരുന്നു. ഇതോടെയാണ് എക്സൈസ് ആശയക്കുഴപ്പത്തിലായത്.
സമാന സ്വഭാവമുള്ള കേസില്‍ എക്സൈസിനും പൊലീസിനും പറ്റിയ അമളികള്‍ വിവാദമായിരുന്നു. അതേസമയം, ഈ ഭാഗത്തെ ചില കേന്ദ്രങ്ങളില്‍ ലഹരി വസ്തു വില്പന വ്യാപകമാണെന്ന പരാതിയുണ്ട്. അർധരാത്രി കഴിഞ്ഞും പല ഭാഗത്തുനിന്നും ഇവിടേക്ക് ആളുകളെത്തുന്നതായി പരാതിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]