
മുംബൈ: മണിപ്പൂരിൽ സഹപ്രവർത്തകരെ വെടിവെച്ച ശേഷം സൈനികൻ ആത്മഹത്യ ചെയ്തു. ആറ് സൈനികർക്കാണ് സഹപ്രവർത്തകന്റെ വെടിയേറ്റത്. പരിക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, വെടിയേറ്റവർ മണിപ്പൂർ സ്വദേശികളെല്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. വെടിവെയ്പ്പിനു പിന്നിലെ കാരണം വ്യക്തമല്ല.
ഇന്ന് രാവിലെയാണ് സംഭവം. ആസാം റൈഫിൾസ് ക്യാമ്പിലാണ് സംഭവമുണ്ടായത്. സൈനികൻ തന്റെ സഹപ്രവർത്തകരെ വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. മണിപ്പൂർ കലാപവുമായി സംഭവത്തിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കലാപവുമായി ഇതിന് പങ്കുണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. അക്രമത്തിൽ പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
Last Updated Jan 24, 2024, 12:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]