

കോഴിക്കോട് മത്സ്യബന്ധന ബോട്ടില്‍ തീ പിടിത്തം; അറ്റകുറ്റ പണിക്കായി യാര്‍ഡിലെത്തിച്ച ബോട്ട് കത്തി നശിച്ചു
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടില്‍ തീപിടിത്തം.
ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം. ബിസി റോഡ് കമ്യൂണിറ്റി ഹാളിനു സമീപത്തെ യാർഡില്‍ അറ്റകുറ്റപ്പണിക്കായി കരകയറ്റിയ പുതിയാപ്പ സ്വദേശിയുടെ മിലൻ എന്ന മത്സ്യബന്ധന ബോട്ടിനാണ് തിപീടിച്ചത്.
സാധാരണ അറ്റകുറ്റപ്പണിക്ക് കയറ്റുന്ന ബോട്ടില്‍ അതിഥി മത്സ്യത്തൊഴിലാളികള്‍ കിടന്നുറങ്ങാറുണ്ടെങ്കിലും സംഭവ സമയത്ത് ആരുമില്ലാതിരുന്നതിനാല്‍ വൻ അപകടമാണ് ഒഴിവായത്. ഡെക്ക് ഉള്‍പ്പെടെ കത്തി നശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്നലെ ബോട്ടില്‍ വെല്‍ഡിങ് ജോലികള്‍ നടത്തിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയില്‍ നിന്നു അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രിച്ചതിനാല്‍ യാർഡിലെ മറ്റു ബോട്ടുകളിലേക്ക് തീപടരുന്നത് ഒഴിവാക്കാനായി.
യാർഡിന്റെ മറുകരയായ കരുവൻതിരുത്തി ഭാഗത്തുള്ളവരാണ് തീ പടരുന്നത് കണ്ടത്. ബേപ്പൂർ, ഫറോക്ക് പൊലീസും സ്ഥലത്തെത്തിയിരുന്നു. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]