

മൂന്നാറില്‍ വിവാഹാഘോഷം നടക്കുന്നതിനിടെ ഒറ്റയാന്റെ ആക്രമണം; 73 വയസ്സുകാരന് ദാരുണാന്ത്യം
മൂന്നാര്‍: ഗുണ്ടുമലയ്ക്ക് സമീപം തെന്മലയില് വിവാഹാഘോഷത്തില്‍ പങ്കെടുക്കവെ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു.
കോയമ്പത്തൂര്‍ സ്വദേശി പാല്‍രാജ് (73) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.45ഓടെ തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപത്തെ മേരി എന്നയാളുടെ വീട്ടില്‍ വിവാഹത്തിന്റെ രാത്രി ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു പാല്‍രാജ്. ആഘോഷങ്ങളുടെ ഭാഗമായി വലിയ ശബ്ദത്തില്‍ പാട്ട് വച്ചിരുന്നു. ഇതിനാല്‍ തന്നെ ഒറ്റയാന് എത്തിയത് പലരും അറിഞ്ഞില്ലെന്നാണ് സംശയിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മറ്റുള്ളവര്‍ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യത്തില്‍ പാല്‍രാജിന് വേഗത്തില്‍ ഓടിമാറാനായില്ലെന്നാണ് ബന്ധുക്കള്‍ നല്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]