

അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടയിലെ സംഘര്‍ഷം; രാഹുല്‍ ഗാന്ധിക്കും കെ സി വേണുഗോപാലിനുമെതിരെ കേസ്
ഗുവാഹാട്ടി: അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടയിലെ സംഘർഷത്തില്‍ രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്.
അക്രമസംഭവങ്ങള്‍ പരാമര്‍ശിച്ചാണ് കേസ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇതുസംബന്ധിച്ച് വിശദീകരണം നല്കി എക്സില്‍ പോസ്റ്റ് ചെയ്തു. കനയ്യ കുമാറിനെതിരെയും കേസുണ്ട്.
അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് അസം മുഖ്യമന്ത്രി തന്നെയാണ് മൂവര്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജനങ്ങളെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും മറ്റും തെളിവായി പങ്കുവെച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]