
(വടകര) കോഴിക്കോട് – പ്രധാനമന്ത്രിയെ വിമർശിച്ചതിന് കോളേജ് അധ്യാപകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് ഡോക്ടർക്കെതിരേ കേസെടുത്തു. കോഴിക്കോട് മടപ്പളളി കോളേജിലെ അധ്യാപകനും സാഹിത്യ നിരൂപകനുമായ കെ.വി സജയിക്കു നേരെയാണ് ഭീഷണിയുണ്ടായത്.
വടകര മണിയൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങ് കഴിഞ്ഞ് ഇറങ്ങവേ അധ്യാപകനായ സജയിയെ കൈപിടിച്ച് തടഞ്ഞശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിക്കുന്ന തരത്തിൽ പ്രസംഗിച്ചാൽ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിനാധാരമായ സംഭവമുണ്ടായതെന്നും പരാതിയിൽ വടകര സ്വദേശിയായ ഡോ. ജയകൃഷ്ണനെതിരെ കേസെടുത്തതായും പയ്യോളി പോലീസ് പറഞ്ഞു. അനധികൃതമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

