
തിരുവനന്തപുരം: എല്ലാം കഴിഞ്ഞ് വലിച്ചെറിഞ്ഞതാണ്, ഇതാ ഇപ്പോളൊരു ഇരിപ്പിടമായി രൂപാന്തരപ്പെട്ടിരിക്കുന്നു. പുല്ലുവിള ലിയോ തേർട്ടീന്ത് എച്ച് എസ് എസ് ലെ എൻ എസ് എസ് വോളന്റിയേഴ്സ് ആണ് വാക്കുകളല്ല പ്രവര്‍ത്തിയാണ് മുഖ്യമെന്ന് കാണിച്ചവര്‍. ഇന്നോവറ്റീവ് എക്സ്പെരിമെന്റായാണ് കുട്ടികൾ ഉപയോഗ ശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് മനോഹരമായ എക്കോ ഫ്രണ്ട്ലി ബെഞ്ച് നിർമ്മിച്ചത്.
സബ് ജില്ലാ കലോത്സവത്തിൽ ഉപയോഗിച്ച് വലിച്ചെറിഞ്ഞ 400 ബോട്ടിലുകൾ ശേഖരിച്ച വിദ്യാർത്ഥികൾ തീരദേശത്ത് ശുചീകരണം നടത്തിയപ്പോൾ ലഭിച്ച പ്ലാസ്റ്റിക്കുകൾ ബോട്ടിലിൽ കുത്തിനിറച്ചാണ് ബെഞ്ച് നിർമ്മാണത്തിന് ഉപയോഗിച്ചത്. സ്കൂളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപത്തുമായി വിദ്യാർത്ഥികളുടെ നാല് ദിവസത്തെ പരിശ്രമം കൊണ്ട് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായി നിർമ്മിച്ച രണ്ട് പ്ലാസ്റ്റിക് ബെഞ്ചുകൾ ശ്രദ്ധ നേടി.
വിശ്രമസമയത്ത് വിദ്യാർത്ഥികൾക്ക് ഇരിക്കുന്നതിന് സ്കൂൾ ക്യാമ്പസ്സിൽ വീണ്ടും ഇത്തരത്തിലുള്ള ബെഞ്ചുകൾ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എൻ എസ് എസ് വോളന്റിയേഴ്സ്. പ്രിൻസിപ്പൽ ഉഷ വർക്കി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജെനി എം ഇസഡ്, വിദ്യാർത്ഥികളായ ആൻസൺ, ജോവ, ജോഷി, ജൂലിയൻ,ദീദിമോസ്, തദ്ദേയൂസ്, ക്രിസ്റ്റോ, ജെനിഫർ, ദിവ്യ, ജോഷ്നി, ഫൗസ്റ്റിന, സ്റ്റെനി എന്നിവരടങ്ങിയ സംഘമാണ് ബഞ്ച് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]